"നിലാവ് " ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ പ്രകാശനം ചെയ്യും

കവി രുദ്രൻ വാരിയത്തിന്റെ മുന്നാമത്തെ കവിതാ സമാഹാരമായ "നിലാവ് " ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ സീഡ് ഗ്ലോബൽ സ്കൂളിൽ വെച്ചു പ്രകാശനം ചെയ്യുമെന്ന് സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  നോവലിസ്‌റ്റ് പി സുരേന്ദ്രൻ ,  വി കെ ബേബി (മുൻ പ്രിൻസിപ്പാൾ എം ഇ എസ്) ക്ക് പുസ്തകം കൈമാറിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിക്കും. തുടർന്ന് മുൻ പി എസ് സി ചെയർമാൻ സക്കീർ സദസ്സിന് കവിയെ പരിചയപ്പെടുത്തും.

പുസ്തകത്തിന് അവതാരിക എഴുതിയ സംസ്ഥാന ലൈബ്രററി കൗൺസിൽ എക്സികുട്ടീവ് അംഗം അജിത് കൊളാടി പുസ്തക പരിചയം നടത്തും. ചടങ്ങ്  പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ: സിന്ധു ഉദ്ഘാടനം ചെയ്യും. മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത് മുഖ്യാതിഥിയാകും. കവിയെഉപഹാരം നൽകി ആദരിക്കുന്നത് അബൂബക്കർ മഠപ്പാട്ട് സഫാരി ഗ്രൂപ്പ് ചെയർമാൻ, ഷുക്കൂർ മന്നിംഗയിൽ റെഡ് പ്പെപ്പർ ഗ്രൂപ്പ് എംഡി, ബിജോഷ് വി.ബി പ്രിൻസിപ്പാൾ സീഡ് ഗ്ലോബൽ സ്കൂൾ ജില്ലാ പഞ്ചായത്തംഗം എ കെ സുബൈർ, ബ്ലോക്ക് അംഗം നൂറുദ്ദീൻ സീഡ് സ്ക്കൂൾ പ്രിൻസിപ്പാൾ മറ്റു സാമൂഹ്യ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സഫാരി ഗ്രൂപ്പ് ചെയർമാൻ മഠപ്പാട്ട് അബൂബക്കർ. സംഘാടക സമതി ചെയർമാൻ റഹ്മാൻ പോക്കർ . കൺവീനർ എം ടി നജീബ്, ഇസ്മായിൽ വടമുക്ക് , രുദ്രൻ വാരിയത്ത് എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #book #nilav #rudranvariyath

കവി രുദ്രൻ വാരിയത്തിന്റെ മുന്നാമത്തെ കവിതാ സമാഹാരമായ "നിലാവ് " ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ സീഡ് ഗ്ലോബൽ സ്കൂളിൽ വെച്ചു പ്രകാശ...    Read More on: http://360malayalam.com/single-post.php?nid=7709
കവി രുദ്രൻ വാരിയത്തിന്റെ മുന്നാമത്തെ കവിതാ സമാഹാരമായ "നിലാവ് " ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ സീഡ് ഗ്ലോബൽ സ്കൂളിൽ വെച്ചു പ്രകാശ...    Read More on: http://360malayalam.com/single-post.php?nid=7709
"നിലാവ് " ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ പ്രകാശനം ചെയ്യും കവി രുദ്രൻ വാരിയത്തിന്റെ മുന്നാമത്തെ കവിതാ സമാഹാരമായ "നിലാവ് " ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ സീഡ് ഗ്ലോബൽ സ്കൂളിൽ വെച്ചു പ്രകാശനം ചെയ്യുമെന്ന് സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നോവലിസ്‌റ്റ് പി സുരേന്ദ്രൻ , വി കെ ബേബി (മുൻ പ്രിൻസിപ്പാൾ എം ഇ എസ്) ക്ക് പുസ്തകം കൈമാറിക്കൊണ്ട് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്