നോട്ട് നിരോധനം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധനം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി വിധിച്ചു. നോട്ട് നിരോധനത്തിൽ കേന്ദ്രസർക്കാരിന് തീരുമാനമെടുക്കാമെന്ന് ഭൂരിപക്ഷവിധിയിൽ പറഞ്ഞു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസ്  ഗവായ് ആണ്‌ ഭൂരിപക്ഷ വിധി  വായിച്ചത്.  ആര്‍ബിഐയുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.

നോട്ടുനിരോധനം പോലുള്ള സാമ്പത്തിക വിഷയങ്ങളില്‍ കോടതിയുടെ ഇടപെടല്‍ നല്ലതല്ലെന്ന് ഗവായ് വ്യക്തമാക്കി. കേന്ദ്രത്തിന്റെ നടപടിയില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ലെന്നും  വിധിപ്രസ്താവത്തില്‍ പറയുന്നു. സര്‍ക്കാര്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയെന്നാണ് വ്യക്തമാകുന്നത്. സര്‍ക്കാര്‍ എന്താണോ ലക്ഷ്യമിട്ടത് അത് നേടാനായോ എന്നത്  പ്രസക്തമല്ല. സാമ്പത്തിക വിഷയങ്ങളില്‍ സര്‍ക്കാരിന് തന്നെയാണ് പരമാധികാരമെന്നും ഗവായ്  വിധിയില്‍ പറഞ്ഞു.

#360malayalam #360malayalamlive #latestnews

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധനം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി വിധിച്ചു. നോട്ട് നിരോധനത്തിൽ കേന്ദ്രസർക്ക...    Read More on: http://360malayalam.com/single-post.php?nid=7696
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധനം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി വിധിച്ചു. നോട്ട് നിരോധനത്തിൽ കേന്ദ്രസർക്ക...    Read More on: http://360malayalam.com/single-post.php?nid=7696
നോട്ട് നിരോധനം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധനം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി വിധിച്ചു. നോട്ട് നിരോധനത്തിൽ കേന്ദ്രസർക്കാരിന് തീരുമാനമെടുക്കാമെന്ന് ഭൂരിപക്ഷവിധിയിൽ പറഞ്ഞു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസ് ഗവായ് ആണ്‌ ഭൂരിപക്ഷ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്