സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് പുതിയ അംഗീകാരം

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറെ ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി നാമനിര്‍ദേശം ചെയ്തുകൊണ്ട് മിനിസ്ട്രി ഓഫ് മൈനോറിറ്റി അഫയെഴ്‌സ് വിജ്ഞാപനം പുറപ്പെടുവിച്ചതായി ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാന ചാനലൈസിംഗ് ഏജന്‍സികളെ പ്രതിനിധീകരിക്കുന്ന അംഗമെന്ന നിലയിലാണ് നാമനിര്‍ദേശം ചെയ്തത്. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ കോര്‍പ്പറേഷന്റെ മികച്ച പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സംസ്ഥാന ചാനലൈസിംഗ് ഏജന്‍സികളെ പ്രതിനിധീകരിക്കാനുള്ള അവസരം കോര്‍പ്പറേഷന് കൈവരിക്കാന്‍ സാധിച്ചതെന്നും മന്ത്രി പറഞ്ഞു.


കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളിലെ വനിതകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ടുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനുമായി സഹകരിച്ച് വനിതാ വികസന കോര്‍പ്പറേഷന്‍ നടത്തുന്നത്. 1994-95 ലാണ് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനുമായുള്ള ഉടമ്പടി ഒപ്പ് വച്ചത്. കുറഞ്ഞ പലിശ നിരക്കില്‍ വ്യക്തിഗത സ്വയം തൊഴില്‍ വായ്പകളും കുടുംബശ്രീ യൂണിറ്റുകള്‍ വഴി മൈക്രോ ഫിനാന്‍സ് വായ്പകളും നല്‍കി കൊണ്ട് ന്യൂനപക്ഷ വനിതകളെ സ്വയം പര്യാപ്തരാക്കി വരികയാണ്. കൂടാതെ വളരെ കുറഞ്ഞ പലിശയില്‍ വിദ്യാഭ്യാസ വായ്പകള്‍ നല്‍കി ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഇന്ത്യയ്ക്കകത്തും വിദേശത്തും ഉന്നത വിദ്യാഭ്യാസത്തിന് അവസരം ഒരുക്കുകയും ചെയ്യുന്നു. സംസ്ഥാനത്തെ 25,018 ന്യൂനപക്ഷ ഗുണഭോക്താക്കള്‍ക്ക് വേണ്ടി ആകെ 388.59 കോടി രൂപയുടെ വായ്പയാണ് വനിതാ വികസന കോര്‍പ്പറേഷന്‍ വിതരണം ചെയ്തിട്ടുള്ളത്.

#360malayalam #360malayalamlive #latestnews #kerala

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറെ ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ...    Read More on: http://360malayalam.com/single-post.php?nid=5109
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറെ ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ...    Read More on: http://360malayalam.com/single-post.php?nid=5109
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് പുതിയ അംഗീകാരം സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറെ ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി നാമനിര്‍ദേശം ചെയ്തുകൊണ്ട് മിനിസ്ട്രി ഓഫ് മൈനോറിറ്റി അഫയെഴ്‌സ് വിജ്ഞാപനം പുറപ്പെടുവിച്ചതായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്