ഭിന്നശേഷി വാരാചരണം സമാരവം: പൊതുവിദ്യാലയ സന്ദർശനം നടത്തി

സമാരവം പരിപാടിയുടെ ഭാഗമായി പൊന്നാനി നഗരസഭാ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ പഠിതാക്കളും രക്ഷിതാക്കളും പൊതു വിദ്യാലയ സന്ദർശനം നടത്തി. ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി പൊന്നാനി നഗരസഭയാണ് ഒരു ആഴ്ചക്കാലം നീണ്ടു നിൽക്കുന്ന വാരാചരണം സമാരവം എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്. 

പൊന്നാനി ഏ.വി ഹയർ സെക്കൻഡറി സ്കൂളിലാണ് നഗരസഭാ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികളും പി.ടി.എ അംഗങ്ങളും ചേർന്ന് സന്ദർശനം നടത്തിയത്. സന്ദർശനത്തിന്റെ മുന്നോടിയായി ചന്തപ്പടിയിൽ നിന്നും റാലി ആരംഭിച്ചു. ഭിന്നശേഷി വിദ്യാർത്ഥികളും രക്ഷിതാക്കളും ജനപ്രതിനിധികളും ഏ.വി ഹയർ സെക്കൻഡറി  സ്കൂളിലെ എസ്.പി.സി, എൻ. എസ്.എസ് വളണ്ടിയർമാരും റാലിയിൽ പങ്കെടുത്തു. തുടർന്ന് ഏ.വി ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളോട് സംവാദവും കലാപരിപാടികളും അരങ്ങേറി. 

പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷയായി. ചടങ്ങിൽ 

നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ

  എം.ആബിദ, ഷീനാസുദേശൻ, സ്കൂൾ എച്ച്.എം റീത്ത, കൗൺസിലർമാർ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പി.ടി.എ ഭാരവാഹി റഷീദ് മർവ, ബഡ്സ് അധ്യാപിക ജസീല എന്നിവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

സമാരവം പരിപാടിയുടെ ഭാഗമായി പൊന്നാനി നഗരസഭാ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ പഠിതാക്കളും രക്ഷിതാക്കളും പൊതു വിദ്യാലയ സന്ദർശനം നട...    Read More on: http://360malayalam.com/single-post.php?nid=7676
സമാരവം പരിപാടിയുടെ ഭാഗമായി പൊന്നാനി നഗരസഭാ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ പഠിതാക്കളും രക്ഷിതാക്കളും പൊതു വിദ്യാലയ സന്ദർശനം നട...    Read More on: http://360malayalam.com/single-post.php?nid=7676
ഭിന്നശേഷി വാരാചരണം സമാരവം: പൊതുവിദ്യാലയ സന്ദർശനം നടത്തി സമാരവം പരിപാടിയുടെ ഭാഗമായി പൊന്നാനി നഗരസഭാ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ പഠിതാക്കളും രക്ഷിതാക്കളും പൊതു വിദ്യാലയ സന്ദർശനം നടത്തി. ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി പൊന്നാനി നഗരസഭയാണ് ഒരു ആഴ്ചക്കാലം നീണ്ടു നിൽക്കുന്ന വാരാചരണം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്