തീരദേശ പാത വഴി അധിക സർവീസുമായി കെ.എസ്.ആർ.ടി.സി

തീരദേശപാത വഴി പൊന്നാനി - പരപ്പനങ്ങാടി റൂട്ടിൽ രണ്ട്സർവിസ് കൂടി ആരംഭിച്ച് കെ.എസ്.ആർ.ടി.സി. ആദ്യ ദിവസങ്ങളിൽ തന്നെ  മികച്ച പ്രതികരണമായിരുന്നു ജനങ്ങളുടെ ഭാഗത്ത് നിന്നും ഈ സർവീസിന് ലഭിച്ചിരുന്നത്. നിലവിൽ പൊന്നാനിയിൽ നിന്നും പരപ്പനങ്ങാടിയിലേക്ക് രണ്ട് സർവിസും പരപ്പനങ്ങാടിയിൽ നിന്ന് പൊന്നാനിയിലേക്ക് ഒരു സർവിസുമാണ് നടത്തിയിരുന്നത്. സർവീസിൻ്റെ തുടക്കത്തിൽ തന്നെ കൂടുതൽ ട്രിപ്പുകൾ ഇതുവഴി വേണമെന്ന ആവശ്യം ഉയർന്നിരുന്നു. മാത്രമല്ല, കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ ബസ്സ് നിറഞ്ഞ് ഓടുന്ന അവസ്ഥയും ഉണ്ടായി.

ഇത് മനസ്സിലാക്കിയാണ് കെ.എസ്.ആർ.ടി.സി ഈ റൂട്ടിൽ അധിക സർവീസ് ഓടിക്കാൻ തീരുമാനിച്ചത്. പൊന്നാനിയിൽ നിന്ന് ഉച്ചക്ക് 12:15 ന് പുറപ്പെട്ട് കൂട്ടായി, പറവണ്ണ, താനൂർ വഴി 02:15 ന് പരപ്പനങ്ങാടിയിലും അവിടുന്ന് 02:45 ന് തിരിച്ച് ഇതേ പാതയിലൂടെ പൊന്നാനിയിലേക്കും പുറപ്പെടുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ പൊന്നാനി ഭാഗത്തേക്ക് രണ്ടും പരപ്പനങ്ങാടി ഭാഗത്തേക്ക് മൂന്നും സർവീസ് ആയി ഉയർന്നു. പൊന്നാനി ഡിപ്പോയാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ സർവിസ് നടത്തുന്നത്.

 യാത്രക്കാരുള്ള മുറക്ക് സർവിസ് സ്ഥിരപ്പെടുത്തുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.

#360malayalam #360malayalamlive #latestnews

തീരദേശപാത വഴി പൊന്നാനി - പരപ്പനങ്ങാടി റൂട്ടിൽ രണ്ട്സർവിസ് കൂടി ആരംഭിച്ച് കെ.എസ്.ആർ.ടി.സി. ആദ്യ ദിവസങ്ങളിൽ തന്നെ മികച്ച പ്രതികരണമാ...    Read More on: http://360malayalam.com/single-post.php?nid=7655
തീരദേശപാത വഴി പൊന്നാനി - പരപ്പനങ്ങാടി റൂട്ടിൽ രണ്ട്സർവിസ് കൂടി ആരംഭിച്ച് കെ.എസ്.ആർ.ടി.സി. ആദ്യ ദിവസങ്ങളിൽ തന്നെ മികച്ച പ്രതികരണമാ...    Read More on: http://360malayalam.com/single-post.php?nid=7655
തീരദേശ പാത വഴി അധിക സർവീസുമായി കെ.എസ്.ആർ.ടി.സി തീരദേശപാത വഴി പൊന്നാനി - പരപ്പനങ്ങാടി റൂട്ടിൽ രണ്ട്സർവിസ് കൂടി ആരംഭിച്ച് കെ.എസ്.ആർ.ടി.സി. ആദ്യ ദിവസങ്ങളിൽ തന്നെ മികച്ച പ്രതികരണമായിരുന്നു ജനങ്ങളുടെ ഭാഗത്ത് നിന്നും ഈ സർവീസിന് ലഭിച്ചിരുന്നത്. നിലവിൽ പൊന്നാനിയിൽ നിന്നും പരപ്പനങ്ങാടിയിലേക്ക് രണ്ട് സർവിസും പരപ്പനങ്ങാടിയിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്