താമരശ്ശേരി ചുരത്തിൽ വൻ ഗതാഗത തടസ്സം ; ജോയിന്റ് പൊട്ടി ലോറി വഴിയിൽ

താമരശ്ശേരി ചുരത്തിൽ ആറാം വളവില്‍ വീതികുറഞ്ഞ ഭാഗത്ത് ചരക്കുലോറി ജോയിന്റ് പൊട്ടി  കുടുങ്ങിയതോടെ വന്‍ ഗതാഗത തടസ്സം. ഇന്ന് പുലര്‍ച്ചെയോടെയാണ് ലോറി തകരാറിലായത്.

മെക്കാനിക്കുകള്‍ എത്തിയിട്ടുണ്ടെങ്കിലും തകരാറായ ഭാഗം മാറ്റിവെച്ച് ലോറി നീക്കണമെങ്കില്‍ സമയമെടുക്കും. ചുരത്തില്‍ വാഹനങ്ങള്‍ നിറഞ്ഞതോടെ വയനാട് ഭാഗത്തേക്ക് വൈത്തിരി വരെയും താഴെ ഈങ്ങാപ്പുഴക്ക് അടുത്ത് വരെയും വാഹനങ്ങളുടെ നീണ്ട നിരയാണ്.

നിര തെറ്റിച്ചുള്ള ഡ്രൈവിങ് ശ്രദ്ധയില്‍പ്പെട്ടാല്‍ ചുരത്തില്‍ വെച്ച് തന്നെ നടപടിയുണ്ടാകും. നിലവില്‍ ചുരത്തിൽ സ്വകാര്യ,  പൊതു ബസ്സുകൾ,  കാറുകൾ, ടിപ്പര്‍ ലോറികൾ തുടങ്ങിയ വാഹനങ്ങൾ കുടുങ്ങിയിരിക്കുകയാണ്. താമരശ്ശേരി പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ഗതാഗത കുരുക്ക് നീക്കാന്‍ ശ്രമം തുടരുകയാണ്.

#360malayalam #360malayalamlive #latestnews #roadblock #thamarassery #wayanad

താമരശ്ശേരി ചുരത്തിൽ ആറാം വളവില്‍ വീതികുറഞ്ഞ ഭാഗത്ത് ചരക്കുലോറി ജോയിന്റ് പൊട്ടി കുടുങ്ങിയതോടെ വന്‍ ഗതാഗത തടസ്സം. ഇന്ന് പുലര്‍ച്...    Read More on: http://360malayalam.com/single-post.php?nid=8022
താമരശ്ശേരി ചുരത്തിൽ ആറാം വളവില്‍ വീതികുറഞ്ഞ ഭാഗത്ത് ചരക്കുലോറി ജോയിന്റ് പൊട്ടി കുടുങ്ങിയതോടെ വന്‍ ഗതാഗത തടസ്സം. ഇന്ന് പുലര്‍ച്...    Read More on: http://360malayalam.com/single-post.php?nid=8022
താമരശ്ശേരി ചുരത്തിൽ വൻ ഗതാഗത തടസ്സം ; ജോയിന്റ് പൊട്ടി ലോറി വഴിയിൽ താമരശ്ശേരി ചുരത്തിൽ ആറാം വളവില്‍ വീതികുറഞ്ഞ ഭാഗത്ത് ചരക്കുലോറി ജോയിന്റ് പൊട്ടി കുടുങ്ങിയതോടെ വന്‍ ഗതാഗത തടസ്സം. ഇന്ന് പുലര്‍ച്ചെയോടെയാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്