ഗർഭിണികൾക്ക് കൊവിഡ്; പൊന്നാനി മാതൃശിശു ആശുപത്രിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

പൊന്നാനിയിൽ വീണ്ടും ആശങ്ക വർധിപ്പിച്ച് മാതൃശിശു ആശുപത്രിയിലെ സിസേറിയൻ കഴിഞ്ഞ ആറ് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഒരേ വാർഡിൽ കഴിയുന്നവരായിരുന്നു ഇവർ.

ഗർഭിണികളെ പ്രവേശിപ്പിക്കുന്ന വാർഡിലെ ഒരാൾക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഈ മാസം 27-ന് ആന്റിജെൻ പരിശോധന നടത്തിയിരുന്നു. ഇവർക്ക് പോസിറ്റീവായതോടെ 28-ന് മറ്റൊരു ഗർഭിണിയേയും പരിശോധന നടത്തുകയും ഫലം പോസിറ്റീവാകുകയും ചെയ്തു. വാർഡിലെ ഒൻപത്‌ പേരിൽ രണ്ട്‌ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ മറ്റുള്ളവരെകൂടി കഴിഞ്ഞദിവസം പരിശോധന നടത്തി. ഇതിൽ നാല്‌ പേർക്കും പോസിറ്റീവായി. ഇതോടെ ആശുപത്രിയിൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി. ആന്റിജെൻ പരിശോധനയിൽ നെഗറ്റീവായവരുടെ സ്രവപരിശോധന നടത്തും. ഈ വാർഡ് പ്രത്യേക കൺടെയ്ൻമെന്റ് സോണായി തിരിച്ചിട്ടുണ്ട്. വാർഡ് ചുമതലയ്ക്കായി പ്രത്യേക സേവനവും ഏർപ്പെടുത്തി. ആശുപത്രിയിൽ അത്യാവശ്യ കാര്യങ്ങൾ ക്കുമാത്രമേ രോഗികൾ എത്തേണ്ടതുള്ളൂ എന്ന് നിർദേശവും നൽകി. നിലവിൽ രോഗികളെ കാണാനായി ആരെയും അനുവദിക്കില്ല. കൂട്ടിരിപ്പിന് ഒരാൾക്ക് മാത്രമാണ് അനുവാദം. ഒ.പി.യിലും നിയന്ത്രണങ്ങൾ ബാധകമാണ്. ഫോണിലൂടെയും പരിശോധനയ്ക്ക് സൗകര്യമുണ്ട്. ഇതുവരെ മാതൃ ശിശു ആശുപത്രിയിൽ ഒൻപത്‌ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ശനിയാഴ്ച നഗരസഭ പ്രത്യേക യോഗം ചേർന്നിരുന്നു. ആശുപത്രിയിൽ അണുനശീകരണവും നടത്തി.

#360malayalam #360malayalamlive #latestnews

പൊന്നാനിയിൽ വീണ്ടും ആശങ്ക വർധിപ്പിച്ച് മാതൃശിശു ആശുപത്രിയിലെ സിസേറിയൻ കഴിഞ്ഞ ആറ് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഒരേ വാർഡിൽ കഴി...    Read More on: http://360malayalam.com/single-post.php?nid=761
പൊന്നാനിയിൽ വീണ്ടും ആശങ്ക വർധിപ്പിച്ച് മാതൃശിശു ആശുപത്രിയിലെ സിസേറിയൻ കഴിഞ്ഞ ആറ് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഒരേ വാർഡിൽ കഴി...    Read More on: http://360malayalam.com/single-post.php?nid=761
ഗർഭിണികൾക്ക് കൊവിഡ്; പൊന്നാനി മാതൃശിശു ആശുപത്രിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പൊന്നാനിയിൽ വീണ്ടും ആശങ്ക വർധിപ്പിച്ച് മാതൃശിശു ആശുപത്രിയിലെ സിസേറിയൻ കഴിഞ്ഞ ആറ് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഒരേ വാർഡിൽ കഴിയുന്നവരായിരുന്നു ഇവർ. ഗർഭിണികളെ പ്രവേശിപ്പിക്കുന്ന വാർഡിലെ ഒരാൾക്ക് രോഗലക്ഷണങ്ങൾ .... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്