രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 35ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 78,761 പുതിയരോഗികള്‍

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തഞ്ചു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,761 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിക്കുകയും 948 പേർ മരിക്കുകയും ചെയ്തു.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 35,42,734 ആയി. ഇതിൽ 7,65,302 എണ്ണം സജീവ കേസുകളാണ്. 27,13,934 പേർ രോഗമുക്തി നേടിയതായും ഇതിനോടകം രാജ്യത്ത് 63,498 പേർക്കാണ് കോവിഡ്മൂലം ജീവൻ നഷ്ടമായതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ ഏഴരലക്ഷത്തിലധികം പേർക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാടും ആന്ധ്രാപ്രദേശുമാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ.


#360malayalam #360malayalamlive #latestnews

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തഞ്ചു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,761 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിക്കുകയു...    Read More on: http://360malayalam.com/single-post.php?nid=758
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തഞ്ചു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,761 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിക്കുകയു...    Read More on: http://360malayalam.com/single-post.php?nid=758
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 35ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 78,761 പുതിയരോഗികള്‍ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തഞ്ചു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,761 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിക്കുകയും 948 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 35,42,734.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്