ബന്ധുവു മകളും വീട്ടിലെത്തി വീട്ടമ്മയെ മര്‍ദ്ധിച്ച് സ്വര്‍ണ്ണം കവര്‍ന്നതായി പരാതി

ചങ്ങരംകുളം: അകന്ന ബന്ധുവും മകളും വീട്ടിലെത്തി മർദ്ധിച്ച് അവശനാക്കി സ്വർണ്ണ മാല കവർന്നതായി പരാതി. മൂക്കുതല പിടാവനൂർ പട്ടയത്ത് രാധയെയാണ് മർദ്ധിച്ച് പരിക്കേൽപ്പിച്ച് മാല കവർന്നത്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം.രാധ ചങ്ങരംകുളം പോലിസിന് നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ  കുമ്പിടിയിലുള്ള അകന്ന ബന്ധുവും അവരുടെ 19 വയസുള്ള മകളും കാറിൽ വീട്ടിൽ എത്തുകയും വീടിന് അകത്ത് കയറിയിരിക്കുകയും ചെയ്തു.സുഖവിവരങ്ങൾ ചോദിച്ച് തിരുന്നതിനിടക്ക് രണ്ടര വർഷം മുമ്പ് നടന്ന കാര്യത്തെ ചൊല്ലി ബഹളം വെക്കുകയും മകളോട് വാതിൽ അടയ്ക്കാൻ പറയുകയും ചെയ്തതിന് ശേഷം രാധയെ മർദ്ധിക്കുകയായിരുന്നുതുടർന്ന് കഴുത്തിന് പിടിച്ച് ചുമരിൽ ചാരി നിർത്തി മകളോട് ബാഗിൽ നിന്ന് കട്ടിങ് പ്ലയർ എടുക്കാൻ പറഞ്ഞു.പിന്നിട് കഴുത്തിൽ കിടന്നിരുന്ന നാല് പവൻ സ്വർണ്ണ മാല മുറിച്ച് എടുക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴെക്കും കവർ കാറിൽ കയറി കടന്നു കളയുകയായിരുന്നു.അവശയായ രാധയെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭർത്താവും മകനും വിദേശത്ത് ആയതിനാൽ രാധ ഒറ്റക്കാണ് താമസം.പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങരംകുളം എസ്.ഐ.വിജയകുമാരൻ വീട്ടിൽ എത്തി പരിശോധന നടത്തി.

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം: അകന്ന ബന്ധുവും മകളും വീട്ടിലെത്തി മർദ്ധിച്ച് അവശനാക്കി സ്വർണ്ണ മാല കവർന്നതായി പരാതി. മൂക്കുതല പിടാവനൂർ പട്ടയത്ത് രാ...    Read More on: http://360malayalam.com/single-post.php?nid=757
ചങ്ങരംകുളം: അകന്ന ബന്ധുവും മകളും വീട്ടിലെത്തി മർദ്ധിച്ച് അവശനാക്കി സ്വർണ്ണ മാല കവർന്നതായി പരാതി. മൂക്കുതല പിടാവനൂർ പട്ടയത്ത് രാ...    Read More on: http://360malayalam.com/single-post.php?nid=757
ബന്ധുവു മകളും വീട്ടിലെത്തി വീട്ടമ്മയെ മര്‍ദ്ധിച്ച് സ്വര്‍ണ്ണം കവര്‍ന്നതായി പരാതി ചങ്ങരംകുളം: അകന്ന ബന്ധുവും മകളും വീട്ടിലെത്തി മർദ്ധിച്ച് അവശനാക്കി സ്വർണ്ണ മാല കവർന്നതായി പരാതി. മൂക്കുതല പിടാവനൂർ പട്ടയത്ത് രാധയെയാണ് മർദ്ധിച്ച് പരിക്കേൽപ്പിച്ച്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്