ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

മാറഞ്ചേരി മൈത്രി വായനശാലയുടെ ആഭിമുഖ്യത്തിൽ "അക്ഷരമാണ് ലഹരി  വായനയാണ് ലഹരി"എന്ന സന്ദേശമുയർത്തികൊണ്ട് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. മാറഞ്ചേരി എം യു എം എൽ പി  സ്കൂളിൽ നടന്ന പരിപാടി  ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് വി.വി.രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലഹരിയെന്ന വിപത്തിനെ കവിതയും, നാടകവും ഉദാഹരിച്ചു കൊണ്ട് വളരെ ലളിതമായി  അദ്ദേഹം അവതരിപ്പിച്ചു.

സിവിൽ എക്സൈസ് ഓഫിസറും വിമുക്തി കോഡിനേറ്ററുമായ  പ്രമോദ് പി.പി "അക്ഷരമാണ് ലഹരി വായനയാണ് ലഹരി" എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ് എടുത്തു.   രക്ഷിതാക്കൾക്കുള്ള അമിത വിശ്വാസമാണ് ഒരു പരിധിവരെ കുട്ടികൾക്ക് ഈ വിപത്തിൽ അകപ്പെടാൻ അവസരമൊരുക്കുന്നതെന്നും അത് കൊണ്ട് ഓരോ രക്ഷിതാക്കളും ജാഗ്രതരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വായനശാല പ്രസിഡന്റ് കരീം ഇല്ലത്തേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷധികാരി രുദ്രൻ വാരിയത്ത് സ്വാഗതം പറഞ്ഞു. മൈത്രി പ്രസിഡന്റ് ഖാലിദ് മംഗലത്തേൽ,മുൻ മൈത്രി പ്രസിഡന്റ് ആസാദ് ഇളയേടത്ത്, വായനശാല വൈസ് പ്രസിഡന്റ് എ.ടി.അലി.വായനശാല ഭാരവാഹികളും, എക്സിക്യൂട്ടീവ് അംഗങ്ങളുമായ  എം.ടി.നജീബ്, മുജീബ് കുരിക്കൾപറമ്പിൽ, ഷാജിമോൻ,സി.ടി.സലീം, മാറഞ്ചേരി ഹൈസ്കൂൾ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ  നിഷ സിനീഷ്, നാസർ മാസ്റ്റർ, നിസാർ മാസ്റ്റർ, ലൈബ്രറിയൻ സബിത, തുടങ്ങിയവർ ആശംസകൾ നേർന്നു. നിരവധി രക്ഷിതാക്കളും, വിദ്യാർത്ഥികളും പങ്കെടുത്ത പരിപാടിയിൽ  വായനശാല വനിതാവേദി  രക്ഷാധികാരി  ജാസ്മിൻ ആരിഫ് നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി മൈത്രി വായനശാലയുടെ ആഭിമുഖ്യത്തിൽ "അക്ഷരമാണ് ലഹരി വായനയാണ് ലഹരി"എന്ന സന്ദേശമുയർത്തികൊണ്ട് ലഹരി വിരുദ്ധ ബോധവത്കരണ ക്ല...    Read More on: http://360malayalam.com/single-post.php?nid=7557
മാറഞ്ചേരി മൈത്രി വായനശാലയുടെ ആഭിമുഖ്യത്തിൽ "അക്ഷരമാണ് ലഹരി വായനയാണ് ലഹരി"എന്ന സന്ദേശമുയർത്തികൊണ്ട് ലഹരി വിരുദ്ധ ബോധവത്കരണ ക്ല...    Read More on: http://360malayalam.com/single-post.php?nid=7557
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു മാറഞ്ചേരി മൈത്രി വായനശാലയുടെ ആഭിമുഖ്യത്തിൽ "അക്ഷരമാണ് ലഹരി വായനയാണ് ലഹരി"എന്ന സന്ദേശമുയർത്തികൊണ്ട് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. മാറഞ്ചേരി എം യു എം എൽ പി സ്കൂളിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് വി.വി.രാമകൃഷ്ണൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്