വളാഞ്ചേരിയില്‍ വീണ്ടും കുഴല്‍പ്പണവേട്ട. എണ്‍പത്തിയേഴ് ലക്ഷത്തോളം രൂപയുമായി രണ്ടുപേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയിലായി .

വളാഞ്ചേരി കഞ്ഞിപ്പുരയില്‍ 87 ലക്ഷത്തി അറുപത്തി അയ്യായിരത്തി 720 രൂപയുടെ കുഴല്‍പ്പണവുമായാണ് രണ്ടുപേര്‍ പിടിയിലായത്. കോയമ്പത്തൂര്‍ സെല്‍വപുരം, പോത്തന്നൂര്‍ സ്വദേശികളായ ശ്രീധര്‍, മനോവ എന്നിവരാണ് പിടിയിലായത്. കാറില്‍ രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച പണമാണ് പോലീസ് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് തമിഴ്നാട് രെജിസ്ട്രേഷൻ ഉള്ള കാറിൽ കുഴല്‍പ്പണവുമായി പ്രതികൾ പിടിയിലായത്. കാറിന്റെ പിന്‍സീറ്റില്‍രഹസ്യ അറകളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.


സാമ്പത്തിക വ്യവസ്ഥ തകര്‍ക്കുന്ന കുഴല്‍പ്പണ മാഫിയക്കെതിരെ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് IPS ന്റെ നേതൃത്വത്തിൽ മലപ്പുറം പോലീസ് ഏകദേശം 40 കോടി രൂപയോളം കുഴൽപണം കുറഞ്ഞ കാലയളവിനുള്ളിൽ പിടികൂടിയിരുന്നു വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ തന്നെ ഏകദേശം 12 കോടി രൂപയോളം പലപ്പോഴായി പിടികൂടിയിരുന്നു.കുഴൽപ്പണ മാഫിയക്കെതിരെ പരിശോധന ശക്തമാക്കുമെന്നു വളാഞ്ചേരി സ്റ്റേഷൻ ഹൌസ് ഓഫീസർ ജിനേഷ് കെ ജെ അറിയിച്ചു. പോലീസ് സംഘത്തിൽ എസ് ഐ അജീഷ് കെ ജോൺ, ഉണ്ണികൃഷ്ണൻ സിവിൽ പോലീസ് ഓഫീസർ ക്ലിൻറ് ഫെർണാണ്ട്‌സ് എന്നിവരും ഉണ്ടായിരുന്നു

#360malayalam #360malayalamlive #latestnews

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് തമിഴ്നാട് രെജിസ്ട്രേഷൻ ഉള്ള കാറിൽ കുഴല്‍പ്പണവുമായി ...    Read More on: http://360malayalam.com/single-post.php?nid=7518
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് തമിഴ്നാട് രെജിസ്ട്രേഷൻ ഉള്ള കാറിൽ കുഴല്‍പ്പണവുമായി ...    Read More on: http://360malayalam.com/single-post.php?nid=7518
വളാഞ്ചേരിയില്‍ വീണ്ടും കുഴല്‍പ്പണവേട്ട. എണ്‍പത്തിയേഴ് ലക്ഷത്തോളം രൂപയുമായി രണ്ടുപേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയിലായി . രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് തമിഴ്നാട് രെജിസ്ട്രേഷൻ ഉള്ള കാറിൽ കുഴല്‍പ്പണവുമായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്