പൊന്നാനി നഗരസഭയിൽ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു

പൊന്നാനി നഗരസഭയിൽ 329 പേരുടെ കൂടി വീടെന്ന സ്വപ്നം പൂവണിയുന്നതിനായി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയുടെ പി.എം.എവൈ - ലൈഫ് ഭവന പദ്ധതിയിലെ എട്ടാമത് ഡി.പി.ആറിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ സംഗമമാണ് സംഘടിപ്പിച്ചത്.  ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട 329 പേരുടെ സംഗമമാണ് നടന്നത്.

ഭവന നിർമ്മാണം വേഗത്തിലാക്കുന്നതിന് ആവശ്യമായ മുഴുവൻ സഹകരണവും നഗരസഭ വാഗ്ദാനം ചെയ്തു. ഇതിന്റെ ഭാഗമായി കെട്ടിട നിർമ്മാണ അനുമതി ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനായി വൺഡേ പെർമിറ്റ് അദാലത്ത് സംഘടിപ്പിക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബർ 17 മുതൽ 21 വരെയുള്ള ദിവസങ്ങളിലാണ് ആദാലത്ത് സംഘടിപ്പിക്കുന്നത്. കൂടാതെ പദ്ധതി പ്രകാരമുള്ളവർക്ക് പെർമിറ്റ് ഫീസ് സൗജന്യമാക്കാനും നഗരസഭ തീരുമാനിച്ചു.

നിലവിൽ ഏഴ് ഡി.പി.ആറുകളിലുമായി 1360 ഗുണഭോക്താക്കളാണുള്ളത്, അതിൽ1054 പേർ വീട് നിർമ്മാണം പൂർത്തീകരിച്ചു. എട്ടാമത് ഡി.പി.ആർ കൂടി ഉൾപ്പെടുത്തി നിലവിൽ 1689 കുടുംബങ്ങൾക്കാണ് പദ്ധതി പ്രകാരം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. കൂടാതെ ഒമ്പതാമത് ഡി.പി.ആർ പ്രകാരം 165 പേരുടെ ലിസ്റ്റ് അനുമതിക്കായി നഗരസഭ അയച്ചിട്ടുണ്ട്.

തൃക്കാവ് മാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഗുണഭോക്തൃ സംഗമം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം. ആബിദ, ഷീനാസുദേശൻ, ടി.മുഹമ്മദ് ബഷീർ, കൗൺസിലർ ഫർഹാൻ ബിയ്യം, നഗരസഭാ സെക്രടറി എസ്.സജിറൂൻ തുടങ്ങിയവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല സ്വാഗതവും പി.എം.എ.വൈ സോഷ്യൽ ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ് നിവ്യ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭയിൽ 329 പേരുടെ കൂടി വീടെന്ന സ്വപ്നം പൂവണിയുന്നതിനായി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയുടെ പി.എം.എവൈ - ലൈ...    Read More on: http://360malayalam.com/single-post.php?nid=7490
പൊന്നാനി നഗരസഭയിൽ 329 പേരുടെ കൂടി വീടെന്ന സ്വപ്നം പൂവണിയുന്നതിനായി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയുടെ പി.എം.എവൈ - ലൈ...    Read More on: http://360malayalam.com/single-post.php?nid=7490
പൊന്നാനി നഗരസഭയിൽ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു പൊന്നാനി നഗരസഭയിൽ 329 പേരുടെ കൂടി വീടെന്ന സ്വപ്നം പൂവണിയുന്നതിനായി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയുടെ പി.എം.എവൈ - ലൈഫ് ഭവന പദ്ധതിയിലെ എട്ടാമത് ഡി.പി.ആറിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്