ലഹരി വിരുദ്ധ മെഗാ ക്യാമ്പയിനുമായി പൊന്നാനി നഗരസഭ

മാരകമായ ലഹരി വസ്തുക്കളുടെ ഉപയോഗം നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിനുമായി പൊന്നാനി നഗരസഭ. ക്യാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികൾ നഗരസഭ ആസൂത്രണം ചെയ്തു. ഇതിന്റെ മുന്നോടിയായി നഗരസഭയിൽ വിപുലമായ സംഘാടക സമിതി യോഗം വിളിച്ചു ചേർത്തു. ജനപ്രതിനിധികൾ, സ്കൂൾ പ്രതിനിധികൾ, വിദ്യാർഥി -യുവജന സംഘടന പ്രതിനിധികൾ, സന്നദ്ധ സംഘടനാ – ക്ലബ്ബ് ഭാരവാഹികൾ, ആരാധനാലയ കമ്മിറ്റി ഭാരവാഹികൾ, കുടുംബശ്രീ ഭാരവാഹികൾ എന്നിവരുടെ യോഗമാണ് ചേർന്നത്.

 ലഹരി വസ്തുക്കളുടെ ദൂഷ്യ വശങ്ങളെ സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിന് വിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. സെപ്തംബർ 24 ന് ലഹരി വിരുദ്ധ മഹാറാലി സംഘടിപ്പിക്കും. സമൂഹത്തിലെ നാനാതുറകളിലുള്ളവരുടേയും പങ്കാളിത്തം ഉറപ്പാക്കിയാണ് മഹാറാലി നടത്തുന്നത്. നഗരസഭാ പരിധിയിലെ മുഴുവൻ സ്കൂളിലും സെപ്തംബർ 26 മുതൽ പ്രത്യേക ലഹരി വിരുദ്ധ അസംബ്ലികൾ സംഘടിക്കും. ഒക്ടോബറിൽ നഗരസഭയിലെ 51 വാർഡുകളിലും വാർഡുസഭകൾ ചേർന്ന് ലഹരി വിരുദ്ധ അജണ്ട പ്രത്യേകമായി ഉൾപ്പെടുത്തും. വാർഡു തല വിജിലൻസ് സമിതികൾക്ക് രൂപം നൽകും. നഗരസഭയിലെ മഹല്ല് കമ്മിറ്റികൾ വഴി ബോധവൽക്കരണം നടത്തും. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി പ്രത്യേക നിരീക്ഷണ സമിതികൾ രൂപീകരിക്കാനും തീരുമാനമായി.

പൊന്നാനി നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന യോഗത്തിന് നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ  നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഊപ്പാല,ഒ.ഒ ഷംസു എം.ആബിദ, ഷീനാ സുദേശൻ, പൊന്നാനി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദ് വലിയാറ്റൂർ, എക്സൈസ് ഓഫീസർ അജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews #ponnaninagarasabha

മാരകമായ ലഹരി വസ്തുക്കളുടെ ഉപയോഗം നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിനുമായി പൊന്നാനി നഗരസഭ. ...    Read More on: http://360malayalam.com/single-post.php?nid=7464
മാരകമായ ലഹരി വസ്തുക്കളുടെ ഉപയോഗം നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിനുമായി പൊന്നാനി നഗരസഭ. ...    Read More on: http://360malayalam.com/single-post.php?nid=7464
ലഹരി വിരുദ്ധ മെഗാ ക്യാമ്പയിനുമായി പൊന്നാനി നഗരസഭ മാരകമായ ലഹരി വസ്തുക്കളുടെ ഉപയോഗം നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിനുമായി പൊന്നാനി നഗരസഭ. ക്യാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികൾ നഗരസഭ ആസൂത്രണം ചെയ്തു. ഇതിന്റെ മുന്നോടിയായി നഗരസഭയിൽ വിപുലമായ സംഘാടക സമിതി യോഗം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്