പ്രതിഭ തെളിയിക്കാൻ കഴിയുന്ന അവസരങ്ങൾ പാഴാക്കരുത് : ജില്ലാ കലക്ടർ

സ്വന്തം മേഖലയിൽ പ്രതിഭ തെളിയിക്കാൻ കഴിയുന്ന ഒരവസരവും പാഴാക്കരുതെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ. ഇതിനായി രക്ഷിതാക്കൾ കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടതെന്നും കലക്ടർ അഭിപ്രായപ്പെട്ടു. ചാവക്കാട് നഗരസഭയുടെ കെ പി വത്സലൻ എൻഡോവ്മെന്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടർ. രക്ഷകർത്താക്കളുടെ ഇഷ്ടങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കുന്ന രീതി ഉണ്ടാകരുതെന്ന് ഓർമപ്പെടുത്തിയ കലക്ടർ സിവിൽ സർവീസ് പരീക്ഷയിലെ സ്വന്തം അനുഭവകഥകളും  വേദിയിൽ പങ്കുവെച്ചു.


ചാവക്കാട് നഗരസഭ ചെയർമാനായിരുന്ന കെ പി വത്സലന്റെ സ്മരണാർത്ഥം നഗരസഭ  ഏർപ്പെടുത്തിയ എൻഡോവ്മെന്റ്  151 വിദ്യാർത്ഥികൾക്കാണ് വിതരണം ചെയ്തത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി  നഗരസഭ വിദ്യാർത്ഥികൾക്കായി നടത്തിയ ദേശഭക്തിഗാനം, പെയിന്റിംഗ്  മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു.  


നഗരസഭഹാളിൽ നടന്ന ചടങ്ങിൽ  ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ കെ മുബാറക്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബുഷ്റ ലത്തീഫ്, ഷാഹിന സലിം, പ്രസന്ന രണദിവെ, അഡ്വ.മുഹമ്മദ് അൻവർ, പി എസ് അബ്ദുൾ റഹീദ്, നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥൻ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

സ്വന്തം മേഖലയിൽ പ്രതിഭ തെളിയിക്കാൻ കഴിയുന്ന ഒരവസരവും പാഴാക്കരുതെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ. ഇതിനായി രക്ഷിതാക്കൾ കുട്ടികള...    Read More on: http://360malayalam.com/single-post.php?nid=7463
സ്വന്തം മേഖലയിൽ പ്രതിഭ തെളിയിക്കാൻ കഴിയുന്ന ഒരവസരവും പാഴാക്കരുതെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ. ഇതിനായി രക്ഷിതാക്കൾ കുട്ടികള...    Read More on: http://360malayalam.com/single-post.php?nid=7463
പ്രതിഭ തെളിയിക്കാൻ കഴിയുന്ന അവസരങ്ങൾ പാഴാക്കരുത് : ജില്ലാ കലക്ടർ സ്വന്തം മേഖലയിൽ പ്രതിഭ തെളിയിക്കാൻ കഴിയുന്ന ഒരവസരവും പാഴാക്കരുതെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ. ഇതിനായി രക്ഷിതാക്കൾ കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടതെന്നും കലക്ടർ അഭിപ്രായപ്പെട്ടു. ചാവക്കാട് നഗരസഭയുടെ കെ പി വത്സലൻ എൻഡോവ്മെന്റ് വിതരണം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്