പെരുമ്പടപ്പ് സ്പെക്ട്രം സ്കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ക്ലീനിംഗ് ഉൽപന്നങ്ങളുടെ വിപണന ഉദ്ഘാടനം നടന്നു

ലൈവ് ലീ ഹുഡ് പ്രൊജക്ടിന്റെ ഭാഗമായി പെരുമ്പടപ്പ് സ്പെക്ട്രം സ്കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ക്ലീനിംഗ് ഉൽപന്നങ്ങളുടെ വിപണന ഉദ്ഘാടനവും കുട്ടികൾക്ക് ക്രാഫ്റ്റ് ഉൽപന്ന  നിർമ്മാണ പരിശീലനത്തിന്റെ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ : ഇ സിന്ധു നിർവ്വഹിച്ചു. 18 വയസിന് മുകളിൽ പ്രായമുള്ള സ്പെക്ട്രം സ്പെഷ്യൽ സ്കൂളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികളുടെ പുനരധിവാസം  ലക്ഷ്യം വെച്ച് കൊണ്ടാണ്  മലപ്പുറം ജില്ലാ കുടുംബശ്രീ മിഷൻ ലൈവ് ലീ ഹുഡ് പ്രൊജക്ട് നടപ്പിലാക്കുന്നത്.


വിവിധ ക്ലീംനിഗ് ഉൽപന്നങ്ങൾ,  ഫിനോയിൽ ,ഹാൻഡ് വാഷ് ,ഡിഷ് വാഷ് , ബാത്ത്റൂം ക്ലീനർ, ഫ്ലോർ ക്ലീനർ എന്നിവയാണ് ഈ പദ്ധതിയിൽ കുട്ടികൾ നിർമ്മിക്കുന്നത് . 18 വയസിന് മുകളിൽ പ്രായമുള്ള 15 കുട്ടികളും 5 രക്ഷിതാക്കളും കൂടിയാണ് നിർമ്മാണം നടത്തുന്നത്.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  രാമദാസ് മാഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംസീന, ബ്ലോക്ക് മെമ്പർമാരായ പി അജയൻ , ആശാലത , കെ.സി ഷിഹാബ് , വാർഡ് മെമ്പർ റജുല ഗഫൂർ , സി.ഡി പി.ഒ  ആശാ റാണി എന്നിവർ സംസാരിച്ചു , പ്രിൻസിപ്പാൾ ആയിഷ ടീച്ചർ സ്വാഗതവും പിടിഎ പ്രസിഡന്റ് താഹിറ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews #perumbadapp

ലൈവ് ലീ ഹുഡ് പ്രൊജക്ടിന്റെ ഭാഗമായി പെരുമ്പടപ്പ് സ്പെക്ട്രം സ്കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ക്ലീനിംഗ് ഉൽപന്നങ്ങളുടെ വിപണന ഉദ...    Read More on: http://360malayalam.com/single-post.php?nid=7462
ലൈവ് ലീ ഹുഡ് പ്രൊജക്ടിന്റെ ഭാഗമായി പെരുമ്പടപ്പ് സ്പെക്ട്രം സ്കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ക്ലീനിംഗ് ഉൽപന്നങ്ങളുടെ വിപണന ഉദ...    Read More on: http://360malayalam.com/single-post.php?nid=7462
പെരുമ്പടപ്പ് സ്പെക്ട്രം സ്കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ക്ലീനിംഗ് ഉൽപന്നങ്ങളുടെ വിപണന ഉദ്ഘാടനം നടന്നു ലൈവ് ലീ ഹുഡ് പ്രൊജക്ടിന്റെ ഭാഗമായി പെരുമ്പടപ്പ് സ്പെക്ട്രം സ്കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ക്ലീനിംഗ് ഉൽപന്നങ്ങളുടെ വിപണന ഉദ്ഘാടനവും കുട്ടികൾക്ക് ക്രാഫ്റ്റ് ഉൽപന്ന നിർമ്മാണ പരിശീലനത്തിന്റെ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ : ഇ സിന്ധു നിർവ്വഹിച്ചു. 18 വയസിന് മുകളിൽ പ്രായമുള്ള സ്പെക്ട്രം സ്പെഷ്യൽ സ്കൂളിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്