62-ാം നമ്പർ അംഗൻവാടിക്ക് സ്വന്തം കെട്ടിടമുയരുന്നു

കഴിഞ്ഞ 30 വർഷങ്ങളായി  വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പെരുമ്പടപ്പ്   പഞ്ചായത്തിലെ താഴേ പാറ  62-ാം നമ്പർ അംഗൻവാടിക്ക് സ്വന്തം കെട്ടിടമുയരുന്നു. വാടക കെട്ടിടത്തിലെ സ്ഥലപരിമിതി മൂലം പ്രയാസം നേരിട്ടിരുന്ന കുട്ടികൾക്ക് ആശ്വാസമായാണ് സ്വന്തം കെട്ടിടം യാഥാർത്ഥ്യമാവുന്നത്. കൊണ്ടോട്ടി അബൂബക്കർ   സൗജന്യമായി  നൽകിയ മൂന്ന്സെൻ്റ് സ്ഥലത്താണ്  കെട്ടിടം നിർമ്മിക്കുന്നത്. പെരുമ്പടപ്പ് പഞ്ചായത്തിന്റെ പദ്ധതി വിഹിത മായ 10ലക്ഷവും ഐസിഡിഎസിന്റെ  17 ലക്ഷവും  ചെലവിലാണ്  മനോഹരമായ  സ്മാർട്ട് അംഗൻവാടി കെട്ടിടം നിർമ്മിക്കുക. രണ്ടു നിലകളിൽ ചുറ്റുമതിലോടുകൂടിയ  അംഗനവാടി കെട്ടിടമാണ് ഉയരുന്നത്.അംഗൻവാടി കെട്ടിടത്തിൻ്റെ തറക്കല്ലിടൽ കർമ്മം   പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ    നിർവ്വഹിച്ചു. എല്ലാ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗനവാടികളും   സ്വന്തമായ കെട്ടിടതിലേക് ഉയർത്തുക പെരുമ്പടപ്പ് പഞ്ചായത്ത് ഊന്നൽ നൽകുന്നതെന്ന് പ്രസിഡൻ്റ് പറഞ്ഞു .പെരുമ്പടപ്പ് വൈസ് പ്രസിഡന്റ്  നിസാർ പി  അധ്യക്ഷത വഹിച്ചു.ഐ സി ഡി എസ് സൂപ്പർവൈസർ  അദീപ, എ ഇ ബിന്ദു റാണി, ശശി, മജിദ് ,സി ഡി എസ് ചെയർപേഴ്സൺ സുലൈഖ ,ആശ വർക്കർമാർ എന്നിവർ ആശംസ  പറഞ്ഞു.  വാർഡ് മെമ്പർ ടി സക്കരിയ സ്വാഗതവും സുനിൽദാസ്  പറഞ്ഞു.

#360malayalam #360malayalamlive #latestnews

കഴിഞ്ഞ 30 വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പെരുമ്പടപ്പ് പഞ്ചായത്തിലെ താഴേ പാറ 62-ാം നമ്പർ അംഗൻവാടിക്ക് സ്വന്തം കെ...    Read More on: http://360malayalam.com/single-post.php?nid=7461
കഴിഞ്ഞ 30 വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പെരുമ്പടപ്പ് പഞ്ചായത്തിലെ താഴേ പാറ 62-ാം നമ്പർ അംഗൻവാടിക്ക് സ്വന്തം കെ...    Read More on: http://360malayalam.com/single-post.php?nid=7461
62-ാം നമ്പർ അംഗൻവാടിക്ക് സ്വന്തം കെട്ടിടമുയരുന്നു കഴിഞ്ഞ 30 വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പെരുമ്പടപ്പ് പഞ്ചായത്തിലെ താഴേ പാറ 62-ാം നമ്പർ അംഗൻവാടിക്ക് സ്വന്തം കെട്ടിടമുയരുന്നു. വാടക കെട്ടിടത്തിലെ സ്ഥലപരിമിതി മൂലം പ്രയാസം നേരിട്ടിരുന്ന കുട്ടികൾക്ക് ആശ്വാസമായാണ് സ്വന്തം കെട്ടിടം യാഥാർത്ഥ്യമാവുന്നത്. കൊണ്ടോട്ടി അബൂബക്കർ സൗജന്യമായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്