ചങ്ങരംകുളത്ത് അമ്മയും മകളും മുങ്ങി മരിച്ചു

ഒതളൂരിൽ ഓണത്തിന് വിരുന്ന് എത്തിയ അമ്മയും മകളും മുങ്ങി മരിച്ചു. പള്ളിക്കര തെക്കുമുറിയിൽ ഒതളൂർ ബണ്ടിന് സമീപത്ത് വെമ്പുഴ പാടത്ത് കുളിക്കാനിറങ്ങിയ കുന്നംകുളം കാണിപ്പയ്യൂർ അമ്പലത്തിങ്ങൽ ബാബുരാജിന്റെ ഭാര്യ ഷൈനി(41) മകൾ ആശ്ചര്യ(12) എന്നിവരാണ് മരിച്ചത്.ഒതളൂർ മേലെപുരക്കൽ കൃഷ്ണൻ കുട്ടിയുടെ മകളാണ് ഷൈനി.ശനിയാഴ്ച കാലത്ത് 9 മണിയോടെ യാണ് സംഭവം

ഓണത്തിന് ഒതളൂരിൽ സ്വന്തം വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു. ബണ്ടിന് സമീപത്ത്  മുങ്ങി താഴുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാരാണ് ഇരുവരെയും കരക്ക് എത്തിച്ചത്.ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കുന്നംകുളം ബദനി സ്കൂൾ എട്ടാം ക്ളാസ് വിദ്യാർത്ഥിയാണ് മരിച്ച ആശ്ചര്യ .ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

#360malayalam #360malayalamlive #latestnews

ഒതളൂരിൽ ഓണത്തിന് വിരുന്ന് എത്തിയ അമ്മയും മകളും മുങ്ങി മരിച്ചു. പള്ളിക്കര തെക്കുമുറിയിൽ ഒതളൂർ ബണ്ടിന് സമീപത്ത് വെമ്പുഴ പാടത്ത് ക...    Read More on: http://360malayalam.com/single-post.php?nid=7456
ഒതളൂരിൽ ഓണത്തിന് വിരുന്ന് എത്തിയ അമ്മയും മകളും മുങ്ങി മരിച്ചു. പള്ളിക്കര തെക്കുമുറിയിൽ ഒതളൂർ ബണ്ടിന് സമീപത്ത് വെമ്പുഴ പാടത്ത് ക...    Read More on: http://360malayalam.com/single-post.php?nid=7456
ചങ്ങരംകുളത്ത് അമ്മയും മകളും മുങ്ങി മരിച്ചു ഒതളൂരിൽ ഓണത്തിന് വിരുന്ന് എത്തിയ അമ്മയും മകളും മുങ്ങി മരിച്ചു. പള്ളിക്കര തെക്കുമുറിയിൽ ഒതളൂർ ബണ്ടിന് സമീപത്ത് വെമ്പുഴ പാടത്ത് കുളിക്കാനിറങ്ങിയ കുന്നംകുളം കാണിപ്പയ്യൂർ അമ്പലത്തിങ്ങൽ ബാബുരാജിന്റെ ഭാര്യ ഷൈനി(41) മകൾ ആശ്ചര്യ(12) തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്