ഓളപ്പരപ്പില്‍ ആവേശമാകാന്‍;ബിയ്യം കായല്‍ വള്ളംകളി മത്സരത്തിന് ഇനി രണ്ട് നാള്‍

മലബാറിന്റെ ജലോത്സവമായ ബിയ്യം കായല്‍ വള്ളംകളി  മത്സരത്തിന് ഇനി രണ്ട് ദിവസം (സെപ്റ്റംബര്‍ 9) മാത്രം. വള്ളംകളിയുടെ ഉദ്ഘാടനം കായിക ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വ്വഹിക്കും. പി.നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷനാവും. ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, കെ.ടി ജലീല്‍ എം.എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ എന്നിവര്‍ പങ്കെടുക്കും.  

ഓണാഘോഷത്തിന്റെ ഭാഗമായി അവിട്ടം നാളിലാണ് ബിയ്യം കായല്‍ വള്ളംകളി നടക്കുന്നത്. കായലോളങ്ങളെ തുഴഞ്ഞ് മാറ്റി കായല്‍ രാജാവാകാനുള്ള തീവ്ര പരിശീലനത്തിലാണ് വള്ളം കളി ടീമുകള്‍. പടിഞ്ഞാറേക്കര, കടവനാട്, പുളിക്കകടവ്, പുറങ്, എരിക്കമണ്ണ, പുഴമ്പ്രം എന്നിവടങ്ങളില്‍ നിന്നായി പത്ത് മേജര്‍ വള്ളങ്ങളും പതിനാല് മൈനര്‍ വള്ളങ്ങുമാണ് ഇത്തവണ മത്സരിക്കുന്നത്. രണ്ടു മണിയോടെ ആരംഭിച്ച് അഞ്ചരയോടെ അവസാനിപ്പിക്കുന്ന തരത്തിലാണ് മത്സരങ്ങളുടെ  ക്രമീകരണം.

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ബിയ്യം കായലിന്റെ ഓളപ്പരപ്പില്‍ ആവേശമാകാന്‍ വള്ളങ്ങള്‍ തയ്യാറെടുക്കുന്നത്. മത്സരത്തിന് മുന്നോടിയായി തുഴച്ചില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ഒട്ടേറെ യുവാക്കളാണ് ഇവിടെ പരിശീലനം നടത്തുന്നത്. രാവിലെ ആറു മണി മുതല്‍ എട്ട് വരെയും, വൈകീട്ട് അഞ്ചു മണിക്ക് ശേഷവുമാണ് പരിശീലനം നടക്കുന്നത്.ഇത്തവണ ഇരുപത്തിനാല് വള്ളങ്ങളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്.

 ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി  ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ പതിനൊന്നു വരെ വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.


#360malayalam #360malayalamlive #latestnews #onamcelebration #vellamkali #biyyamkayal

മലബാറിന്റെ ജലോത്സവമായ ബിയ്യം കായല്‍ വള്ളംകളി മത്സരത്തിന് ഇനി രണ്ട് ദിവസം (സെപ്റ്റംബര്‍ 9) മാത്രം. വള്ളംകളിയുടെ ഉദ്ഘാടനം കായിക ഫിഷ...    Read More on: http://360malayalam.com/single-post.php?nid=7450
മലബാറിന്റെ ജലോത്സവമായ ബിയ്യം കായല്‍ വള്ളംകളി മത്സരത്തിന് ഇനി രണ്ട് ദിവസം (സെപ്റ്റംബര്‍ 9) മാത്രം. വള്ളംകളിയുടെ ഉദ്ഘാടനം കായിക ഫിഷ...    Read More on: http://360malayalam.com/single-post.php?nid=7450
ഓളപ്പരപ്പില്‍ ആവേശമാകാന്‍;ബിയ്യം കായല്‍ വള്ളംകളി മത്സരത്തിന് ഇനി രണ്ട് നാള്‍ മലബാറിന്റെ ജലോത്സവമായ ബിയ്യം കായല്‍ വള്ളംകളി മത്സരത്തിന് ഇനി രണ്ട് ദിവസം (സെപ്റ്റംബര്‍ 9) മാത്രം. വള്ളംകളിയുടെ ഉദ്ഘാടനം കായിക ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വ്വഹിക്കും. പി.നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷനാവും. ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, കെ.ടി ജലീല്‍ എം.എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്