റോഡിലെ കുഴിയിൽ ലോറി താഴ്ന്നു; വാട്ടർ അതോറിറ്റിക്കെതിരെ നടപടി വേണമെന്ന് കോൺഗ്രസ്

പൊന്നാനി തവനൂർ റോഡിൽ വാട്ടർ അതോറിറ്റിയുടെ കുഴി വേണ്ടവിധത്തിൽ നികത്തുവാൻ സാധിക്കാതെ വലിയ വാഹനങ്ങൾ റോഡിൽ താഴ്ന്ന് ഗതാഗത തടസ്സം സംഭവിക്കുന്നതിൽ വാട്ടർ അതോറിറ്റിക്കെതിരെ നടപടി വേണമെന്ന്  കോൺഗ്രസ് ആവശ്യപ്പെട്ടു.  കഴിഞ്ഞ ദിവസമാണ് ശുദ്ധജല പൈപ്പിന്റെ അറ്റകുറ്റപ്പണിക്ക് വേണ്ടി കുഴിയെടുത്തത്. ചമ്രവട്ടം ജംഗ്ഷനിലെ തവനൂർ റോഡിൽ വർഷങ്ങൾക്ക് മുൻപ് ശുദ്ധജല പൈപ്പിന് വേണ്ടി കുഴിയെടുത്തതിനാൽ റോഡിലെ കട്ടകൾ ഇളകി പോകുകയും ഇപ്പോഴും ഗതാഗത തടസ്സം നിലനിൽക്കുകയും ചെയ്യുമ്പോഴാണ് അതിനടുത്ത് വീണ്ടും കുഴി എടുത്തിട്ടുള്ളത്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ റോഡുകൾ വെട്ടിപ്പൊളിക്കുന്ന വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ തെറ്റായ തീരുമാനങ്ങൾക്കെതിരെ ജില്ലാ കലക്ടർ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ ആവശ്യപ്പെട്ടു.

#360malayalam #360malayalamlive #latestnews

പൊന്നാനി തവനൂർ റോഡിൽ വാട്ടർ അതോറിറ്റിയുടെ കുഴി വേണ്ടവിധത്തിൽ നികത്തുവാൻ സാധിക്കാതെ വലിയ വാഹനങ്ങൾ റോഡിൽ താഴ്ന്ന് ഗതാഗത തടസ്സം സ...    Read More on: http://360malayalam.com/single-post.php?nid=7448
പൊന്നാനി തവനൂർ റോഡിൽ വാട്ടർ അതോറിറ്റിയുടെ കുഴി വേണ്ടവിധത്തിൽ നികത്തുവാൻ സാധിക്കാതെ വലിയ വാഹനങ്ങൾ റോഡിൽ താഴ്ന്ന് ഗതാഗത തടസ്സം സ...    Read More on: http://360malayalam.com/single-post.php?nid=7448
റോഡിലെ കുഴിയിൽ ലോറി താഴ്ന്നു; വാട്ടർ അതോറിറ്റിക്കെതിരെ നടപടി വേണമെന്ന് കോൺഗ്രസ് പൊന്നാനി തവനൂർ റോഡിൽ വാട്ടർ അതോറിറ്റിയുടെ കുഴി വേണ്ടവിധത്തിൽ നികത്തുവാൻ സാധിക്കാതെ വലിയ വാഹനങ്ങൾ റോഡിൽ താഴ്ന്ന് ഗതാഗത തടസ്സം സംഭവിക്കുന്നതിൽ വാട്ടർ അതോറിറ്റിക്കെതിരെ നടപടി വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ശുദ്ധജല പൈപ്പിന്റെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്