സംസ്ഥാന എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; റാങ്ക് പട്ടികയില്‍ ഇടം നേടി 50858 പേര്‍

സംസ്ഥാന എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ (കീം) ഫലം ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ.ആര്‍ ബിന്ദു പ്രഖ്യാപിച്ചു. പരീക്ഷയില്‍ ആദ്യ റാങ്ക് ഇടുക്കി സ്വദേശി വിശ്വനാഥ് വിനോദിനാണ് (സ്‌കോര്‍ 596.8071). തിരുവനന്തപുരം സ്വദേശി തോമസ് ബിജു ചീരംവേലില്‍ രണ്ടാം റാങ്കും (സ്‌കോര്‍ 594.3207), കൊല്ലം സ്വദേശി നവജ്യോത് ബി കൃഷ്ണന്‍ മൂന്നാം റാങ്കും (സ്‌കോര്‍ 589.6196) സ്വന്തമാക്കി. പ്രവേശന പരീക്ഷ എഴുതിയ 77005 പേരില്‍ 58570 പേര്‍ യോഗ്യത നേടി. 50858  പേര്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതായി മന്ത്രി പറഞ്ഞു. റാങ്ക് പട്ടികയില്‍ 24,834 പെണ്‍കുട്ടികളും 26,024  ആണ്‍കുട്ടികളുമുണ്ട്. 

തൃശൂര്‍ സ്വദേശി ആന്‍ മേരിക്കാണ് നാലാം റാങ്ക് (സ്‌കോര്‍ 587.7446). വയനാട് സ്വദേശി അനുപം ലോയ് (സ്‌കോര്‍ 586.3179) അഞ്ചാം റാങ്കും നേടി.  എസ് സി വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി കെ പി ലക്ഷ്മീഷും എസ് ടി വിഭാഗത്തില്‍ കാസറഗോഡ് സ്വദേശി തേജസ് ജെ കാര്‍മലും ഒന്നാം റാങ്ക്  നേടി.

ആദ്യ ആയിരം റാങ്കില്‍ ഏറ്റവും കൂടുതല്‍ യോഗ്യത നേടിയിത് എറണാകുളം ജില്ലക്കാരും (21 പേര്‍) രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലക്കാരും (18 പേര്‍) മൂന്നാം സ്ഥാനം തൃശൂര്‍ ജില്ലക്കാരുമാണ് (12 പേര്‍). ഇവരില്‍ ആദ്യ 100 പേരില്‍ 89 പേര്‍ ആദ്യ അവസരത്തിലും 11 പേര്‍ രണ്ടാം അവസരത്തിലും പട്ടികയില്‍ ഇടം പിടിച്ചവരാണ്. ആദ്യ അയ്യായിരത്തില്‍ ഉള്‍പ്പെട്ടവരില്‍ 2215 പേര്‍ പ്ലസ്ടുവിന് കേരള സിലബസും 2568 പേര്‍ സിബിഎസ്ഇ സിലബസും 178 പേര്‍ സിഐഎസ്സിഇ സിലബസും പഠിച്ചവരാണ്.  

ഫല പ്രഖ്യാപനത്തിന് ശേഷം ഉയര്‍ന്ന റാങ്കുകാരെ മന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. ജൂലൈ നാലിന് നടന്ന പ്രവേശനപരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിന് ശേഷം പ്രവേശനപരീക്ഷാ സ്‌കോര്‍ ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാപരീക്ഷയുടെ മാര്‍ക്കുകള്‍ കൂടി സമീകരിച്ചുകൊണ്ടുള്ള റാങ്ക് പട്ടികയാണ്  മന്ത്രി പ്രസിദ്ധപ്പെടുത്തിയത്. 346 കേന്ദ്രങ്ങളിലായാണ് പ്രവേശന പരീക്ഷ നടന്നത്. തൃശൂര്‍ പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ കമ്മീഷണര്‍ കെ ഇമ്പശേഖരന്‍, ജോയിന്റ് കമ്മീഷണര്‍ (കംപ്യൂട്ടര്‍) ഡോ. അന്‍വര്‍ എന്നിവരും പങ്കെടുത്തു.

ആദ്യ പത്ത് റാങ്കില്‍ ഉള്‍പ്പെട്ടവര്‍ 

(റാങ്ക്, പേര്, ജില്ല/സംസ്ഥാനം, സ്‌കോര്‍ എന്നീ ക്രമത്തില്‍)

1. വിശ്വനാഥ് വിനോദ്- ഇടുക്കി-596.8071

2. തോമസ് ബിജു-തിരുവനന്തപുരം-594.3027

3. നവജ്യോത് ബി കൃഷ്ണന്‍-കൊല്ലം-589.61

4. ആന്‍ മേരി- തൃശൂര്‍-587.74

5. അനുപം ലോയ്- വയനാട്-586.31

6. റിയ മേരി വര്‍ഗീസ്-പത്തനംതിട്ട-586.11

7. എഡ്വേര്‍ഡ് നെയ്തന്‍-കര്‍ണാടക-585.73

8. അമന്‍ റിഷാല്‍ സി എച്ച്-മലപ്പുറം-585.66

9. ദേവ് എല്‍വിസ് കണ്ണത്ത്-തൃശൂര്‍-582.40

10. ആര്യന്‍ എസ് നമ്പൂതിരി- എറണാകുളം-579.67


(ജില്ല, റാങ്ക് ലിസ്റ്റ്, 1000 റാങ്കില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം എന്ന ക്രമത്തില്‍)

തിരുവനന്തപുരം-6325-149

കൊല്ലം-5032-65

പത്തനംതിട്ട-1744-26

ആലപ്പുഴ-2960-40

കോട്ടയം-2797-62

ഇടുക്കി-895-14

എറണാകുളം-5966-174 

തൃശൂര്‍-5047-100

പാലക്കാട്-3438-45

മലപ്പുറം-5041-91

കോഴിക്കോട്-4595-80

വയനാട്-738-9

കണ്ണൂര്‍-4193-70

കാസര്‍കോട്-1446-22

മറ്റുള്ളവ-641-53

#360malayalam #360malayalamlive #latestnews

സംസ്ഥാന എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ (കീം) ഫലം ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ.ആര്‍ ബിന്ദു പ്രഖ്യാപിച്ചു. പരീക്ഷയില്‍ ...    Read More on: http://360malayalam.com/single-post.php?nid=7447
സംസ്ഥാന എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ (കീം) ഫലം ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ.ആര്‍ ബിന്ദു പ്രഖ്യാപിച്ചു. പരീക്ഷയില്‍ ...    Read More on: http://360malayalam.com/single-post.php?nid=7447
സംസ്ഥാന എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; റാങ്ക് പട്ടികയില്‍ ഇടം നേടി 50858 പേര്‍ സംസ്ഥാന എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ (കീം) ഫലം ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ.ആര്‍ ബിന്ദു പ്രഖ്യാപിച്ചു. പരീക്ഷയില്‍ ആദ്യ റാങ്ക് ഇടുക്കി സ്വദേശി വിശ്വനാഥ് വിനോദിനാണ് (സ്‌കോര്‍ 596.8071). തിരുവനന്തപുരം സ്വദേശി തോമസ് ബിജു ചീരംവേലില്‍ രണ്ടാം റാങ്കും (സ്‌കോര്‍ 594.3207), കൊല്ലം സ്വദേശി നവജ്യോത് ബി കൃഷ്ണന്‍ മൂന്നാം റാങ്കും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്