പാലപ്പെട്ടി സ്കൂളിൽ മോഷണ ശ്രമമെന്ന് പരാതി

പാലപ്പെട്ടി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വാതിലിന്റെ  പൂട്ടൂകൾ തകർത്ത് മോഷണ ശ്രമം നടന്നതായി   പരാതി.  സ്കൂളിലെ ഓഫീസ് റൂം സ്റ്റാഫ് റൂം ഐ ടി ലാബ് തുടങ്ങിയ റൂമുകളുടെ വാതിലുകളും ലോക്കും തകർക്കുകയും റൂമുകളിലെ അലമാറകളുടെയും ലോക്കറുകളുടെയും ലോക്കുകൾ തകർക്കുകയും ഓഫീസ് ഫയലുകളും പ്രധാനപ്പെട്ട രേഖകൾ ഉൾപ്പെടെ വലിച്ചിട്ടു ചിന്നഭിന്നം ആക്കിയിട്ടുണ്ടെനാണ് പരാതി.

 കാലത്ത് സ്കൂൾ തുറക്കാൻ എത്തിയപ്പോഴാണ് പ്രധാന അദ്ധ്യാപിക ദീപാഞ്ജലിയുടെ  ശ്രദ്ധയിൽ പൂട്ട് തകർന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതെന്ന് പറയുന്നു.

വിവരം അറിയിച്ചതിനെ അടിസ്ഥാനത്തിൽ C I വിമോദിന്റെ നേതൃത്വത്തിൽ പരിശോധിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ സംഭവത്തിൽ ഇതു വരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ പൂട്ട് പൊളിച്ചവരുടെ ഉദ്ദേശം എന്തെന്നതിൽ പല സംശയങ്ങളും നിലനിൽക്കുന്നതായി നാട്ടുകാർ പറഞ്ഞു.

#360malayalam #360malayalamlive #latestnews

പാലപ്പെട്ടി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വാതിലിന്റെ പൂട്ടൂകൾ തകർത്ത് മോഷണ ശ്രമം നടന്നതായി പരാതി. സ്കൂളിലെ ഓഫീസ് റൂം സ്റ്റാഫ് റൂം ഐ ...    Read More on: http://360malayalam.com/single-post.php?nid=7442
പാലപ്പെട്ടി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വാതിലിന്റെ പൂട്ടൂകൾ തകർത്ത് മോഷണ ശ്രമം നടന്നതായി പരാതി. സ്കൂളിലെ ഓഫീസ് റൂം സ്റ്റാഫ് റൂം ഐ ...    Read More on: http://360malayalam.com/single-post.php?nid=7442
പാലപ്പെട്ടി സ്കൂളിൽ മോഷണ ശ്രമമെന്ന് പരാതി പാലപ്പെട്ടി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വാതിലിന്റെ പൂട്ടൂകൾ തകർത്ത് മോഷണ ശ്രമം നടന്നതായി പരാതി. സ്കൂളിലെ ഓഫീസ് റൂം സ്റ്റാഫ് റൂം ഐ ടി ലാബ് തുടങ്ങിയ റൂമുകളുടെ വാതിലുകളും ലോക്കും തകർക്കുകയും റൂമുകളിലെ അലമാറകളുടെയും ലോക്കറുകളുടെയും ലോക്കുകൾ തകർക്കുകയും ഓഫീസ് ഫയലുകളും പ്രധാനപ്പെട്ട രേഖകൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്