"ഓർമ്മപ്പെയ്ത്ത് " മെഗാ അലുംനി സംഗമം സെപ്റ്റംബർ നാലിന്

മാറഞ്ചേരി ഗവ. ഹയർസെക്കണ്ടറി സ്കൂൾ ''സഹപാഠി'' പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയും സ്കൂൾ വികസന സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന  സമ്പൂർണ്ണ അദ്ധ്യാപക-വിദ്യാർത്ഥി സംഗമമായ  ''ഓർമ്മപെയ്ത്ത്'' സെപ്തംബർ നാലിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഫിഷറീസ് - വഖഫ് - സ്പോർട്ട്സ് മന്ത്രി വി. അബ്ദുറഹിമാൻ പരിപാടി ഉദ്ഘാടനം ചെയ്യും. 

  എം. എൽ. എ പി. നന്ദകുമാർ , ഇ.ടി.മുഹമ്മദ് ബഷീർ എം. പി, കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ ചെയർമാൻ അഡ്വ. എം.കെ സക്കീർ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ തുടങ്ങിയവർ പങ്കെടുക്കും. അയ്യായിരത്തോളം പൂർവ്വ വിദ്യാർത്ഥികളും നൂറിലധികം പൂർവ്വ അധ്യാപകരും സംഗമത്തിൽ പങ്കെടുക്കും.

ബാച്ചുകളുടെ സംഗമം, പൂർവ്വ അധ്യാപകരെ ആദരിക്കൽ , കലാപരിപാടികൾ തുടങ്ങിയവ നടക്കും.  കഴിഞ്ഞ ഒരു നൂറ്റാണ്ടിലാധികമായി പ്രവർത്തിക്കുന്ന പ്രദേശത്തെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നാണ് മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ (1904ൽ) എൽ.പി.സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ 4000 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ സർക്കാർ വിദ്യാലയമാണ്. ഒരു പ്രൈമറി വിദ്യാലത്തിന് വേണ്ട സ്ഥലം പോലും ഈ സ്കൂളിനില്ല. 120 സെന്റ് സ്ഥലത്താണ് ഇത്രയും കുട്ടികൾ ഞെങ്ങി ഞെരുങ്ങി പഠനം നടത്തുന്നത്. ഈ വിർപ്പ് മുട്ടൽ അവസാനിപ്പിക്കുന്നതിന് സ്കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ ഒരു ഏക്കർ സ്ഥലം വാങ്ങുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എം.എൽ എ യുടെ ആസ്തി ഫണ്ടും ജില്ലാ പഞ്ചായത്ത് ഫണ്ടും പൊതുജനങ്ങളിൽ നിന്ന് ശേഖരിക്കുന്ന സംഭാവനയും ഉപയോഗപ്പെടുത്തിയാണ് സ്ഥലം വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.

ഒരു നൂറ്റാണ്ടിന് ശേഷം നടക്കുന്ന ഓർമ്മപ്പെയ്ത്ത് എന്ന മെഗാ അലുംനി സംഗമം വൻ വിജയമാക്കുന്നതിന് പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ അമ്പതോളം SSLC ബാച്ചിലേയും ഇരുപത്തിരണ്ട് പ്ളസ്ടു ബാച്ചിലെയും അതിന് മുമ്പ് പഠിച്ചിറങ്ങിയ യു പി., എൽ.പി. വിദ്യാർത്ഥികളെയും ഈ മെഗാ സംഗമത്തിൽ പങ്കെടുപ്പിക്കുന്നതിനുള തീവ്ര യജ്ഞങ്ങൾ നടത്തി കൊണ്ടിരിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.

 വാർത്താ സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.സിന്ധു , വികസന സമിതി ചെയർമാൻ വി.ഇസ്മായിൽ മാസ്റ്റർ, സഹപാഠി ചെയർമാൻ എ.അബ്ദുൾ ലത്തീഫ്, ഓർമ്മപ്പെയ്ത്ത് ചെയർമാൻ മംഗലത്തേൽ ഖാലിദ്, കൺവീനർ കൃഷ്ണകുമാർ മാസ്റ്റർ, ഖദീജ മുത്തേടത്ത്, പ്രിൻസിപ്പാൾ, ഹെഡ് മാസ്റ്റർ, പി.ടി.എ.പ്രസിഡന്റ് എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗവ. ഹയർസെക്കണ്ടറി സ്കൂൾ ''സഹപാഠി'' പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയും സ്കൂൾ വികസന സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ...    Read More on: http://360malayalam.com/single-post.php?nid=7426
മാറഞ്ചേരി ഗവ. ഹയർസെക്കണ്ടറി സ്കൂൾ ''സഹപാഠി'' പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയും സ്കൂൾ വികസന സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ...    Read More on: http://360malayalam.com/single-post.php?nid=7426
"ഓർമ്മപ്പെയ്ത്ത് " മെഗാ അലുംനി സംഗമം സെപ്റ്റംബർ നാലിന് മാറഞ്ചേരി ഗവ. ഹയർസെക്കണ്ടറി സ്കൂൾ ''സഹപാഠി'' പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയും സ്കൂൾ വികസന സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്പൂർണ്ണ അദ്ധ്യാപക-വിദ്യാർത്ഥി സംഗമമായ ''ഓർമ്മപെയ്ത്ത്'' സെപ്തംബർ നാലിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഫിഷറീസ് - വഖഫ് - സ്പോർട്ട്സ് മന്ത്രി വി. അബ്ദുറഹിമാൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്