ഡി വോക് കോഴ്സിന് അപേക്ഷിക്കാം

കമ്മ്യൂണിറ്റി കോളേജിന്റെ ഭാഗമായി എംടിഐ പോളിടെക്നിക് തൃശൂരിൽ നടത്തുന്ന ഡിപ്ലോമ ഇൻ വൊക്കേഷണൽ കോഴ്സ്  (ഡി വോക് )- ഇലക്ട്രോണിക്സ് മാനുഫാക്ച്വറിങ് സെർവിസ്  എന്ന കോഴ്സിലേയ്ക്ക് (AICTE Approved ) അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 20. എസ്എസ്എൽസി/ ടിഎച്ച്എസ്എൽസി പാസായ എല്ലാവർക്കും അപേക്ഷിക്കാം. അപേക്ഷ ഫോം www.polyadmissions.org ൽ ' ഡി.വോക്. അഡ്മിഷൻ 2022-23 ' ലിങ്കിൽ നിന്ന് സൗൺലോഡ് ചെയ്യുകയോ 

അസാപ്പിൻ്റെ ഓഫീസിൽ  നേരിട്ട് വന്ന് അപേക്ഷ സമർപ്പിക്കുകയോ ചെയ്യാം. 

സെപ്റ്റംബർ 20ന് തൃശൂർ മോഡൽ ബോയ്സ് സ്കൂൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന അസാപ്പിൻ്റെ ഓഫീസിൽ  അപേക്ഷ സമർപ്പിക്കാം. കോഴ്സ് കാലാവധി: 3 വർഷം, കോഴ്സ് ഫീ - Rs.37500. അർഹതപ്പെട്ടവർക്ക് ഫി സബ്സിഡി ലഭിക്കുന്നതിന് എസ്എസ്എൽസി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സമർപ്പിക്കണം. ഉച്ചയ്ക്ക് 2 മണി മുതൽ 7 മണി വരെയാണ് ക്ലാസ് സമയം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9947797719, 9495999723,  9388441941

#360malayalam #360malayalamlive #latestnews

കമ്മ്യൂണിറ്റി കോളേജിന്റെ ഭാഗമായി എംടിഐ പോളിടെക്നിക് തൃശൂരിൽ നടത്തുന്ന ഡിപ്ലോമ ഇൻ വൊക്കേഷണൽ കോഴ്സ് (ഡി വോക് )- ഇലക്ട്രോണിക്സ് മാന...    Read More on: http://360malayalam.com/single-post.php?nid=7417
കമ്മ്യൂണിറ്റി കോളേജിന്റെ ഭാഗമായി എംടിഐ പോളിടെക്നിക് തൃശൂരിൽ നടത്തുന്ന ഡിപ്ലോമ ഇൻ വൊക്കേഷണൽ കോഴ്സ് (ഡി വോക് )- ഇലക്ട്രോണിക്സ് മാന...    Read More on: http://360malayalam.com/single-post.php?nid=7417
ഡി വോക് കോഴ്സിന് അപേക്ഷിക്കാം കമ്മ്യൂണിറ്റി കോളേജിന്റെ ഭാഗമായി എംടിഐ പോളിടെക്നിക് തൃശൂരിൽ നടത്തുന്ന ഡിപ്ലോമ ഇൻ വൊക്കേഷണൽ കോഴ്സ് (ഡി വോക് )- ഇലക്ട്രോണിക്സ് മാനുഫാക്ച്വറിങ് സെർവിസ് എന്ന കോഴ്സിലേയ്ക്ക് (AICTE Approved ) അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 20. എസ്എസ്എൽസി/ ടിഎച്ച്എസ്എൽസി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്