ഫർണിച്ചറുകൾ നൽകി ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മാറഞ്ചേരി ഡിവിഷനിലെ ഹയർ സെക്കൻഡറി സ്കൂളുകളായ വെളിയങ്കോട്, പാലപ്പെട്ടി , മുക്കാല വിദ്യാലയങ്ങൾക്ക് പ്ലസ് ടു അധിക ബാച്ച് അനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ പുതിയ ക്ലാസ് റൂമുകളും ബാത്റൂമും ഒരുക്കുന്നതിനൊടൊപ്പo  അടിസ്ഥാന സൗകര്യം  ഒരുക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് പഠിക്കാൻ ആവശ്യമായ ആദ്യഘട്ട ഫർണിച്ചറുകൾ ജില്ലാ പഞ്ചായത്ത് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു.

പാലപ്പെട്ടി സ്കൂളിൽ പി ടി എ പ്രസിഡന്റ് ഇ കെ ഇസ്മായിൽ, എച്ച് എം  ദീപാഞ്ജലി, പ്രിൻസിപ്പൽ ഇൻചാർജ്  മാലതി ടീച്ചർ തുടങ്ങിയവർ ഫർണിച്ചറുകൾ ഏറ്റുവാങ്ങി. വെളിയങ്കോട് സ്കൂളിൽ പി ടി എ പ്രസിഡന്റ് നിഷാദ്, എച്ച് എം അനിൽകുമാർ, പ്രിൻസിപ്പൽ നൂർ മുഹമ്മദ് തുടങ്ങിയവരും  മുക്കാല സ്കൂളിൽ പ്രിൻസിപ്പൽ രമാദേവി, എച്ച് എം സരസ്വതി, പി ടി എ വൈ: പ്രസിഡന്റ് ശിവദാസൻ തുടങ്ങിയവരും ഏറ്റുവാങ്ങി. വിദ്യാലയങ്ങളെ മാതൃക വിദ്യാലയങ്ങളാക്കി ഉയർത്താൻ പൊതുസമൂഹത്തിന്റെ സഹകരണം ഉണ്ടാകണമെന്ന് ഡിവിഷൻ മെമ്പർ അഭ്യർത്ഥിച്ചു.

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മാറഞ്ചേരി ഡിവിഷനിലെ ഹയർ സെക്കൻഡറി സ്കൂളുകളായ വെളിയങ്കോട്, പാലപ്പെട്ടി , മുക്കാല വിദ്യാലയങ്ങൾക്ക...    Read More on: http://360malayalam.com/single-post.php?nid=7399
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മാറഞ്ചേരി ഡിവിഷനിലെ ഹയർ സെക്കൻഡറി സ്കൂളുകളായ വെളിയങ്കോട്, പാലപ്പെട്ടി , മുക്കാല വിദ്യാലയങ്ങൾക്ക...    Read More on: http://360malayalam.com/single-post.php?nid=7399
ഫർണിച്ചറുകൾ നൽകി ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മാറഞ്ചേരി ഡിവിഷനിലെ ഹയർ സെക്കൻഡറി സ്കൂളുകളായ വെളിയങ്കോട്, പാലപ്പെട്ടി , മുക്കാല വിദ്യാലയങ്ങൾക്ക് പ്ലസ് ടു അധിക ബാച്ച് അനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ പുതിയ ക്ലാസ് റൂമുകളും ബാത്റൂമും ഒരുക്കുന്നതിനൊടൊപ്പo അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്