ആറു മാസമായി ശമ്പളമില്ല, അവയവം വിൽക്കാൻ അനുമതി വേണം- മുഖ്യമന്ത്രിക്ക് യുവാവിന്റെ കത്ത്

മാസങ്ങളായി ശമ്പളം മുടങ്ങിയതോടെ ജീവിക്കാൻ അവയവം വിൽക്കാൻ അനുമതി തേടി യുവാവ്. പുതുച്ചേരിയിലാണ് സംഭവം. പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (പിആർടിസി) ജീവനക്കാരനായ തമിഴ്സെൽവം (37) ആണ് ജീവിക്കാൻ വേണ്ടി അവയവം വിൽക്കാനൊരുങ്ങുന്നത്. 2015ൽ സർവീസിൽ പ്രവേശിച്ച തമിഴ്സെൽവത്തിന് 2018 വരെ കൃത്യമായി ശമ്പളം കിട്ടിയിരുന്നു. പിന്നീട് പലപ്പോഴായി ശമ്പളം ഭാ​ഗികമായി മുടങ്ങി. ഇപ്പോൾ ആറുമാസമായി പൂർണ്ണമായും ശമ്പളം മുടങ്ങിയ സാഹചര്യമാണ്. ശമ്പളം കിട്ടാതായതോടെ കുടുംബത്തിന്റെ ചിലവ് നടത്താൻ‍ പണം പലിശക്കു വാങ്ങാൻ തുടങ്ങി.

എന്നാൽ ശമ്പളം അനിശ്ചിതമായി നീണ്ടതോടെ കടം വാങ്ങിയ പണം തിരിച്ചു നൽകാൻ കഴിയാതെയായി. കടം കൊടുത്തവർ പണം ചോദിച്ചു പ്രയാസപ്പെടുത്താൻ തുടങ്ങിയതോടെയാടെയാണ് തമിഴ്സെൽവം അവയവം വിൽക്കാൻ അനുമതി തേടി മുഖ്യന്ത്രിക്കും വകുപ്പ് മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും ജില്ലാ കളക്ടർ അരുൺ കുമാറിനും കത്തു നൽകിയത്. പിആർടിസി ജീവനക്കാരുടെ പൊതുസ്ഥിതിയാണിതെന്ന് മാഹിയിലെ ജീവനക്കാരും പറയുന്നു.

#360malayalam #360malayalamlive #latestnews

മാസങ്ങളായി ശമ്പളം മുടങ്ങിയതോടെ ജീവിക്കാൻ അവയവം വിൽക്കാൻ അനുമതി തേടി യുവാവ്. പുതുച്ചേരിയിലാണ് സംഭവം. പുതുച്ചേരി റോഡ് ട്രാൻസ്പോർ...    Read More on: http://360malayalam.com/single-post.php?nid=739
മാസങ്ങളായി ശമ്പളം മുടങ്ങിയതോടെ ജീവിക്കാൻ അവയവം വിൽക്കാൻ അനുമതി തേടി യുവാവ്. പുതുച്ചേരിയിലാണ് സംഭവം. പുതുച്ചേരി റോഡ് ട്രാൻസ്പോർ...    Read More on: http://360malayalam.com/single-post.php?nid=739
ആറു മാസമായി ശമ്പളമില്ല, അവയവം വിൽക്കാൻ അനുമതി വേണം- മുഖ്യമന്ത്രിക്ക് യുവാവിന്റെ കത്ത് മാസങ്ങളായി ശമ്പളം മുടങ്ങിയതോടെ ജീവിക്കാൻ അവയവം വിൽക്കാൻ അനുമതി തേടി യുവാവ്. പുതുച്ചേരിയിലാണ് സംഭവം. പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്