കോടതി ഉത്തരവിന് പുല്ലുവില; വളവുകളിൽ അപകടകെണിയൊരുക്കി പെരുമ്പടപ്പ് പോലീസ്

വളവുകളും തിരുവുകളും സ്ഥിരം പരിശോധനാ കേന്ദ്രമാക്കി പെരുമ്പടപ്പ് പോലീസ്

പോലീസിനെ കണ്ട് വാഹനങ്ങൾ തിരിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു എന്ന് നാട്ടുകാരും വ്യാപാരികളും

ഇന്നും പനമ്പാട്  വളവിൽ പോലീസ് പരിശോധനക്കിടെ വാഹനാപകടം

വളവിൽ പതിയിരിക്കുന്ന പോലീസിനെകണ്ട് വാഹനം പൊടുന്നനെ തിരിച്ച് ബൈക്ക് യാത്രികരായ യുവാക്കൾ എതിരെവന്ന ഗുഡ്സ് ഓട്ടോയുമായി കൂട്ടിയിടിച്ചു.

മൂന്ന് പേർക്ക് പരിക്ക്


ഒഴിവായത് വൻ ദുരന്തമെന്ന് ദൃസാക്ഷികൾ

പരിക്ക് പറ്റിയ യുവാക്കളെ പോലീസ് തന്നെ ആശുപത്രിയിൽ എത്തിച്ചു.

ആരുടേയും നില ഗുരുതരമല്ലാത്തതിനാൽ ലൈസൻസ് ഇല്ലാതെ വാഹനം ഒടിക്കുക, മൂന്നുപേർ ഒരുമിച്ച് യാത്ര ചെയ്തു എന്നീ കുറ്റങ്ങൾ ചുമത്തി വിട്ടു.


പോലീസ് പരിശോധന  എന്നത് തെറ്റല്ല.

മറിച്ച് അത് വളവുകളിലും തിരിവുകളിലും മറഞ്ഞിരുന്നാവരുതെന്ന് നിയമം അനുശാസിക്കുന്നുണ്ട്.

പലതവണ കോടതിയും  ഡിജീപിമാരും ഈ വിഷയത്തിൽ പോലീസിന് കൃത്യമായ നിർദ്ദേശങ്ങളും താക്കീതും നൽകിയിട്ടുള്ളതാണ്.

എന്നാൽ പെരുമ്പടപ്പ് പോലീസ് കൊടതി ഉത്തരവുകളേയും നിയമങ്ങളേയും കാറ്റിൽ പറത്തിയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി പരിശോധനകൾ നടത്തുന്നത്.

തിരക്കേറിയ സംസ്ഥാനപാതയായ കുണ്ട്കടവ് കോട്ടപടി റോഡിൽ കുമ്മിപ്പാലം വളവ്, അധികാരിപ്പടി വളവ്, മുക്കാല വളവ്, പുറങ്ങ് പൂച്ചാമം വളവ് എന്നിവിടങ്ങളിൽ മാത്രമാണ്  പോലീസിന്റെ സ്ഥിരം പരിശോധനാ കേന്ദ്രം.


മെയിൻ റോഡിൽ നിന്നും തുടങ്ങുന്ന ചെറു റോഡ്കളിലേക്കൊ വഴികളിലേക്കൊ മരങ്ങളുടേയൊ  നിർത്തിയിട്ട വലിയ വാഹനങ്ങളുടെ മറവിലോ ആരുടേയും ശ്രദ്ധയിൽ പെടാത്തവിധം വാഹനം പാർക്ക് ചെയ്ത ശേഷമാണ് പരിശോധന.

ഇത്തരം വളവുകൾ തിരിഞ്ഞ് വരുന്ന വാഹനങ്ങൾ റോഡിൽ പോലീസിനെ കാണുമ്പോൾ പെട്ടന്ന് തെരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.

ഇരുചക്രവാഹനങ്ങളാണ് ഇത്തരത്തിൽ പോലീസിനെ കണ്ട്  പെട്ടന്ന് തിരിക്കുന്നത് മൂലം  പുറകിൽ വരുന്ന വാഹവുമായോ എതിരെവരുന്ന വാഹനവുമായോ കൂട്ടിയിടിക്കുന്നതും , മറിഞ്ഞ് അപകടം സംഭവിക്കുന്നതും  പതിവായിട്ടുളളത്.


ദിവസവും കൃത്യമായി പിരിക്കേണ്ട തുകളുടെ ടാർജറ്റും ടാർജറ്റ് തികക്കാൻ മുകളിൽ നിന്നും കൃത്യമായ സമ്മർദ്ധവും ഉള്ളതിനാലാണ് ദിവസവും നിർബന്ധിത വാഹന പരിശോധനക്ക് ഇറങ്ങേണ്ടി വരുന്നതെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു.

അതേസമയം പോലീസ് നടപടിയിലും നിയമലംഘനങ്ങളിലും  പ്രതികരിച്ചാൽ ഉടൻ പ്രതികരിക്കുന്നവരുടെ ഫോട്ടോയും വീഡിയോയും  എടുത്ത് ചിലപോലീസുകാർ അവരെ ഭീഷണിപെടുത്തുന്നതായും നാട്ടുകാർ ആരോപിച്ചു.

തിരുത്തുവാൻ ആകാത്ത ഒരു അപകടമൊ ദുരന്തമൊ ഉണ്ടാക്കിയിട്ടല്ല  അതുണ്ടാകാതിരിക്കാനുള്ള നടപടികളാണ് നിയമപാലകരുടെ ഭാഗത്ത്നിന്നും ഉണ്ടാകേണ്ടതെന്നും ഇനിയും ഇത്തരത്തിൽ വളവുകളിലെ പരിശോധ തുടർന്നാൽ ശക്തമായ പ്രക്ഷോപ പരിപാടികളുമായി രംഗത്തിറങ്ങുമെന്നും വ്യാപാരികളും നാട്ടുകാരും പറഞ്ഞു

വാഹന പരിശോധന:

ശ്രദ്ധേയമായ മുൻ നിർദേശങ്ങളിൽ ചിലത്


1. ലോക്നാഥ് ബെഹ്റ (ഡിജിപി):

എല്ലാ സ്റ്റേഷനുകളിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന പരാതികൾക്കു മുന്തിയ പരിഗണന നൽകണം. പൊലീസ് ഉദ്യോഗസ്ഥന്മാർക്കെതിരായ പരാതികളെക്കുറിച്ചു ജില്ലാ പൊലീസ് സൂപ്രണ്ട് പ്രത്യേകം ശ്രദ്ധിക്കണം. സ്റ്റേഷനുകളിൽ വരുന്ന സ്ത്രീകളോടും കുട്ടികളോടും ഉപചാരപൂർവം പെരുമാറണം. ഇവർക്കു ശുദ്ധജലം, ഇരിക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണം.

2017 ജൂലൈ 19.

2. മുഖ്യമന്ത്രി പിണറായി വിജയൻ:

 റോഡിൽ വാഹന പരിശോധന നടത്തുന്ന പൊലീസുകാർ വാഹനയാത്രക്കാരെ അടുത്തു വിളിച്ചു രേഖകൾ ആവശ്യപ്പെടരുതെന്നു കർശന നിർദേശം നൽകിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ വാഹനത്തിന് അടുത്തെത്തി വേണം രേഖകൾ ആവശ്യപ്പെടാൻ. പരുഷമായ സ്വരത്തിൽ യാത്രക്കാരോടു സംസാരിക്കരുത്. എസ്ഐമാർ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ മേഖലാതല യോഗത്തിൽ ഇക്കാര്യം നിർദേശിച്ചിട്ടുണ്ട്. ഒപ്പം രേഖാമൂലവും നിർദേശം നൽകി.

2017 മേയ് 16.

3. ലോക്നാഥ് ബെഹ്റ (ഡിജിപി): വാഹനങ്ങൾ പിടിച്ചെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥന് അധികാരമുണ്ട്. എന്നാൽ ഗതാഗത നിയമലംഘനം പോലുള്ള സംഭവങ്ങളിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പിടിച്ചെടുത്തശേഷം അതിനു രസീതു നൽകി വാഹനം വിട്ടയയ്ക്കാം. 2017 ജനുവരി 31.

4. ടി.പി.സെൻകുമാർ (ഡിജിപി):

ഗതാഗതത്തിരക്കേറിയ സ്ഥലങ്ങളിൽ വാഹന പരിശോധന പാടില്ല. ഇടുങ്ങിയ റോഡുകൾ, വളവുകൾ എന്നിവിടങ്ങളിൽ പരിശോധന അരുത്. പരിശോധനയ്ക്കിടെ യോഗ്യമല്ലാത്ത പെരുമാറ്റമോ ദേഹോപദ്രവമോ പാടില്ല. അനാവശ്യമായി വാഹനം കസ്റ്റഡിയിലെടുക്കുകയോ വാഹനം ഓടിക്കുന്നവർക്കു സമയനഷ്ടം ഉണ്ടാക്കുകയോ ചെയ്യരുത്. അമിത വേഗം, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ചു വാഹനമോടിക്കൽ, ഇടതുവശത്തുകൂടിയുള്ള ഓവർടേക്കിങ്, സിഗ്നൽ ലംഘനം, അപകടകാരണമാകുന്ന തരത്തിലുള്ള പാർക്കിങ്, രാത്രി ഹെഡ്‌ലൈറ്റിന്റെ തീവ്രത കുറയ്ക്കാതിരിക്കുക എന്നിവയ്ക്കു പരിശോധനയിൽ മുൻഗണന നൽകണം. 2015 ജൂൺ 02.

5.. കെ.എസ്. ബാലസുബ്രഹ്മണ്യം (ഡിജിപി): പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രശ്നങ്ങളാണു കാരണം. ഗ്രേഡ് എസ്ഐ, എസ്ഐ എന്നിവർ സിഐമാരുടെ അനുമതിയോടെ വേണം വാഹനപരിശോധന നടത്താൻ. പരിശോധന വിഡിയോയിൽ പകർത്തുന്നതു പ്രായോഗികമല്ല. മാന്യമായും സുതാര്യമായ രീതിയിലുമാണു പരിശോധന നടത്തേണ്ടത്. 2014 നവംബർ 17.

#360malayalam #360malayalamlive #latestnews

വളവിൽ പതിയിരിക്കുന്ന പോലീസിനെകണ്ട് വാഹനം പൊടുന്നനെ തിരിച്ച് ബൈക്ക് യാത്രികരായ യുവാക്കൾ എതിരെവന്ന ഗുഡ്സ് ഓട്ടോയുമായി കൂട്ടിയി...    Read More on: http://360malayalam.com/single-post.php?nid=7386
വളവിൽ പതിയിരിക്കുന്ന പോലീസിനെകണ്ട് വാഹനം പൊടുന്നനെ തിരിച്ച് ബൈക്ക് യാത്രികരായ യുവാക്കൾ എതിരെവന്ന ഗുഡ്സ് ഓട്ടോയുമായി കൂട്ടിയി...    Read More on: http://360malayalam.com/single-post.php?nid=7386
കോടതി ഉത്തരവിന് പുല്ലുവില; വളവുകളിൽ അപകടകെണിയൊരുക്കി പെരുമ്പടപ്പ് പോലീസ് വളവിൽ പതിയിരിക്കുന്ന പോലീസിനെകണ്ട് വാഹനം പൊടുന്നനെ തിരിച്ച് ബൈക്ക് യാത്രികരായ യുവാക്കൾ എതിരെവന്ന ഗുഡ്സ് ഓട്ടോയുമായി കൂട്ടിയിടിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്