പൊന്നാനി കോളിൽ ബണ്ട് തകർന്നു

സമഗ്ര കോൾ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 3 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പൊന്നാനി കോളിലെ നരണിപ്പുഴ – കുമ്മിപ്പാലം ബണ്ട് തകർന്നു. 60 മീറ്റർ ബണ്ട് ഒലിച്ചുപോയി. ഇന്ന് രാവിലെ 10 മണിയോടെയാണ് പൊന്നാനി കോളിലെ നരണിപ്പുഴ – കുമ്മിപ്പാലം ബണ്ട് തകർന്നത്. 40 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. പുഞ്ച കൃഷി ആരംഭിച്ച വെളിയങ്കോട് പഞ്ചായത്തിലെ നരണിപ്പുഴ- കുമ്മിപ്പാലത്തെ 200 ഏക്കർ പാട ശേഖരത്തിൽ ബണ്ട് തകർന്ന് വെള്ളം ഒഴുകി വെള്ളക്കെട്ടിലാവുകയായിരുന്നു.

60 മീറ്റർ ബണ്ട് പൂർണമായി തകർന്ന് ഒലിച്ചു പോയി. 5 മാസം മുമ്പ് സമഗ്ര കോൾ വികസന പദ്ധതിയിൽ 3 കോടി രൂപയോളം ചെലവഴിച്ചു നിർമിച്ച ബണ്ടാണ് തകർന്നത്. പുറം കോളിൽ നിന്നും നൂറടി തോട്ടിലൽ കെട്ടി നിർത്തിയ വെള്ളമാണ് പാടത്തേക്ക് ഒഴുകിയെത്തിയത്. ബണ്ടിന്റെ അടിഭാഗത്തെ മണ്ണ് താഴ്ന്നു പോയതാണ് ബണ്ട് തകരാർ കാരണമെന്നാണ് പ്രാഥമിക നിഗമനം

#360malayalam #360malayalamlive #latestnews

സമഗ്ര കോൾ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 3 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പൊന്നാനി കോളിലെ നരണിപ്പുഴ – കുമ്മിപ്പാലം ബണ്ട് തകർന്നു. 60 ...    Read More on: http://360malayalam.com/single-post.php?nid=8028
സമഗ്ര കോൾ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 3 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പൊന്നാനി കോളിലെ നരണിപ്പുഴ – കുമ്മിപ്പാലം ബണ്ട് തകർന്നു. 60 ...    Read More on: http://360malayalam.com/single-post.php?nid=8028
പൊന്നാനി കോളിൽ ബണ്ട് തകർന്നു സമഗ്ര കോൾ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 3 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പൊന്നാനി കോളിലെ നരണിപ്പുഴ – കുമ്മിപ്പാലം ബണ്ട് തകർന്നു. 60 മീറ്റർ ബണ്ട് ഒലിച്ചുപോയി. ഇന്ന് രാവിലെ 10 മണിയോടെയാണ് പൊന്നാനി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്