താനൂർ ബോട്ട് അപകടം: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

താനൂർ ബോട്ടപകടത്തിൽ നിരവധി കുട്ടികൾ മരണപ്പെടാൻ ഇടയായ സംഭവത്തിൽ ബാലവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ അടിയന്തര റിപ്പോർട്ട് തേടി. കൃത്യമായ വിവരം രേഖപ്പെടുത്താതെയും വേണ്ടത്ര ജീവൻ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കാതെയും കുട്ടികളെ ബോട്ടിൽ കയറ്റാൻ പാടില്ല. സംഭവം അറിഞ്ഞ ഉടൻ കമ്മീഷൻ അംഗം സി. വിജയകുമാർ സ്ഥലത്തെത്തി ആവശ്യമായ നടപടി സ്വീകരിച്ചിരുന്നു. ബോട്ടപകടത്തിൽ പിഞ്ചുകുട്ടികൾ ഉൾപ്പെടെ മരണപ്പെടാൻ ഇടയായ സംഭവം സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ മലപ്പുറം ജില്ലാ കലക്ടർ, പരപ്പനങ്ങാടി , മുൻസിപ്പൽ , ജില്ല ശിശു സംരക്ഷണ ഓഫീസർ, ഡി.റ്റി.പി.സി സെക്രട്ടറി എന്നിവർക്ക് കമ്മീഷൻ നിർദേശം നൽകി.

#360malayalam #360malayalamlive #latestnews #tanur #boataccident

താനൂർ ബോട്ടപകടത്തിൽ നിരവധി കുട്ടികൾ മരണപ്പെടാൻ ഇടയായ സംഭവത്തിൽ ബാലവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ അടിയന്തര റിപ്പോർട...    Read More on: http://360malayalam.com/single-post.php?nid=7841
താനൂർ ബോട്ടപകടത്തിൽ നിരവധി കുട്ടികൾ മരണപ്പെടാൻ ഇടയായ സംഭവത്തിൽ ബാലവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ അടിയന്തര റിപ്പോർട...    Read More on: http://360malayalam.com/single-post.php?nid=7841
താനൂർ ബോട്ട് അപകടം: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി താനൂർ ബോട്ടപകടത്തിൽ നിരവധി കുട്ടികൾ മരണപ്പെടാൻ ഇടയായ സംഭവത്തിൽ ബാലവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ അടിയന്തര റിപ്പോർട്ട് തേടി. കൃത്യമായ വിവരം രേഖപ്പെടുത്താതെയും വേണ്ടത്ര തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്