പൊന്നാനിയിൽ അത്യപൂർവ മൽസ്യങ്ങൾ വലയിൽ

നിരവധി രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തിയ അത്യപൂർവ ഓഷ്യൻസൺ (Ocean Sunfish) മൽസ്യങ്ങൾ പൊന്നാനിയിൽനിന്ന് പോയ മീൻപിടിത്തക്കാരുടെ വലയിൽ കുടുങ്ങി.  അലീഫ് എന്ന ബോട്ടിലുള്ളവർക്കാണ് പന്ത്രണ്ടോളം ഓഷ്യൻസൺ മൽസ്യങ്ങൾ ലഭിച്ചത്. ഇതിൽ മൂന്നെണ്ണത്തിന് അൻപത് കിലോയിലേറെ തൂക്കംവരും. ബാക്കിയുള്ളവയ്‌ക്ക് 25 കിലോയിലേറെയും. ലോകത്തിൽ ഏറ്റവും ഭാരം കൂടിയ അസ്‌ഥിയുള്ള മൽസ്യങ്ങളിൽ പെടുന്നവയാണിവ. മൂപ്പെത്തിയാൽ 240 മുതൽ 2000 കിലോവരെ തൂക്കം വരുന്നതാണ് ഇവ. കോമൺ മോല (മോല മോല) എന്നിങ്ങനെയും അറിയപ്പെടും.


ഉഷ്‌ണമേഖല, മിതശീതോഷ്‌ണ മേഖല എന്നിവിടങ്ങളിലാണ് കൂടുതലായി ഇവയെ കാണപ്പെടുന്നത്. തലയും വാലും ഒരു പോലെ തോന്നുന്ന ഇവയുടെ ശരീരം പരന്ന രീതിയിലാണ്. മീൻപിടിക്കുമ്പോൾ വലയിൽ കുടുങ്ങി നാശനഷ്‌ടം വരുത്തുന്ന കടൽച്ചൊറിയാണ് ഓഷ്യൻസൺ മൽസ്യങ്ങളുടെ പ്രധാനഭക്ഷണം. അതുകൊണ്ട് യൂറോപ്യൻ രാജ്യങ്ങളിൽ ഓഷ്യൻസൺ ഫിഷിനെ പിടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ ജപ്പാൻ, കൊറിയ, തായ്‌വാൻ എന്നിവിടങ്ങളിൽ ഈ മൽസ്യം രുചികരമായ ഭക്ഷണത്തിന്റെ ഭാഗമാണ്.

കൂടുതൽ മുട്ടകൾ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ ഇനത്തിലെ പെൺവർഗം. ഒരേസമയം മുപ്പതുകോടി മുട്ടകൾവരെയിടാൻ ഇവക്ക് കഴിയും. കടൽ സിംഹങ്ങൾ, കൊലയാളി തിമിംഗലങ്ങൾ, സ്രാവുകൾ എന്നിവരാണ് ഇവയെ കടലിൽ ഭക്ഷിക്കുന്നത്.

കടൽച്ചൊറിയെ കൂടാതെ, ചെറിയ മൽസ്യങ്ങൾ, മൽസ്യ ലാർവകൾ, കണവകൾ, ക്രസ്‌റ്റേഷ്യൻ എന്നിവയാണ് ഓഷ്യൻസൺ മൽസ്യങ്ങളുടെ പ്രധാന ഭക്ഷണം. കൗതുകരമായ ഒരു വസ്‌തുത കടലിൽ കാണുന്ന ഈൽ പുല്ലും ഈ കടൽ വേട്ടക്കാരായ ഓഷ്യൻസൺ മൽസ്യങ്ങൾ കഴിക്കും എന്നതാണത്.

#360malayalam #360malayalamlive #latestnews #fish #ponnani

നിരവധി രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തിയ അത്യപൂർവ ഓഷ്യൻസൺ (Ocean Sunfish) മൽസ്യങ്ങൾ പൊന്നാനിയിൽനിന്ന് പോയ മീൻപിടിത്തക്കാരുടെ വലയിൽ കുടുങ...    Read More on: http://360malayalam.com/single-post.php?nid=7377
നിരവധി രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തിയ അത്യപൂർവ ഓഷ്യൻസൺ (Ocean Sunfish) മൽസ്യങ്ങൾ പൊന്നാനിയിൽനിന്ന് പോയ മീൻപിടിത്തക്കാരുടെ വലയിൽ കുടുങ...    Read More on: http://360malayalam.com/single-post.php?nid=7377
പൊന്നാനിയിൽ അത്യപൂർവ മൽസ്യങ്ങൾ വലയിൽ നിരവധി രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തിയ അത്യപൂർവ ഓഷ്യൻസൺ (Ocean Sunfish) മൽസ്യങ്ങൾ പൊന്നാനിയിൽനിന്ന് പോയ മീൻപിടിത്തക്കാരുടെ വലയിൽ കുടുങ്ങി. അലീഫ് എന്ന ബോട്ടിലുള്ളവർക്കാണ് പന്ത്രണ്ടോളം ഓഷ്യൻസൺ മൽസ്യങ്ങൾ ലഭിച്ചത്. ഇതിൽ മൂന്നെണ്ണത്തിന് അൻപത് കിലോയിലേറെ തൂക്കംവരും. ബാക്കിയുള്ളവയ്‌ക്ക് 25 കിലോയിലേറെയും. ലോകത്തിൽ ഏറ്റവും ഭാരം കൂടിയ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്