രാജ്യത്ത് 24 മണിക്കൂറിനിടെ 76,472 പുതിയ കേസുകള്‍; 1021 മരണം. മരണസംഖ്യയിൽ ഇന്ത്യ മൂന്നാമത്; ഒറ്റ ദിവസം ഏറ്റവും കൂടുതൽ കേസുകള്‍ ഇന്ത്യയിൽ

ന്യൂഡല്‍ഹി: രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും 75000 കടന്ന്​ കോവിഡ്​ ബാധിതർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 76,472 പേർക്കാണ്​ കോവിഡ്​ സ്ഥിരുീകരിച്ചത്​. ​ ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 34 ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തി​െൻറ റിപ്പോർട്ട്​ പ്രകാരം 34, 64,973 പേരാണ്​ ഇതുവരെ കോവിഡ്​ ബാധിതരായിട്ടുള്ളത്​.

രാജ്യത്ത്​ 24 മണിക്കൂറിൽ 1021 കോവിഡ്​ മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. കോവിഡ് രോഗബാധയെ തുടർന്ന്​ മരിച്ചവരുടെ എണ്ണം 62,550 ആയി. ആരോഗ്യമന്ത്രാലയത്തി​െൻറ റിപ്പോർട്ട്​ പ്രകാരം രാജ്യത്തെ മരണനിരക്ക്​ 1.81 ശതമാനമാണ്​.

രാജ്യത്ത്​ ഇതുവരെ26,48,999 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം65,050 പേരാണ്​ ​രോഗമുക്തി നേടിയത്​. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 76.47 ശതമാനമായി ഉയർന്നുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവിലുള്ള കോവിഡ്​ രോഗികളുടെ നിരക്ക് 21.72 ശതമാനമായി​​. 7,52,424.പേരാണ് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരുടെ മൂന്നിരട്ടിയിലധികം പേർ രോഗമുക്തി നേടിയെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ ഇന്ത്യയാണ്​ ഒന്നാംസ്ഥാനത്തുള്ളത്​. കോവിഡ്​ രോഗികളു​െട എണ്ണത്തിൽ യു.എസിനും ബ്രസീലിനും തൊട്ടുപിറകെയാണ്​ ഇന്ത്യയു​ള്ളത്​.

കോവിഡ്​ വ്യാപനത്തി​െൻറ സാഹചര്യത്തിൽ ഐ.സി.എം.ആർ കോവിഡ്​ പരിശോധനങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,28,761 കോവിഡ്​ പരിശോധനകൾ നടത്തിയെന്ന്​ ഐ.സി.എം.ആർ അറിയിച്ചു.

#360malayalam #360malayalamlive #latestnews

ന്യൂഡല്‍ഹി: രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും 75000 കടന്ന്​ കോവിഡ്​ ബാധിതർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 76,472 പേർക്കാണ്​ കോവിഡ്​ സ്...    Read More on: http://360malayalam.com/single-post.php?nid=737
ന്യൂഡല്‍ഹി: രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും 75000 കടന്ന്​ കോവിഡ്​ ബാധിതർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 76,472 പേർക്കാണ്​ കോവിഡ്​ സ്...    Read More on: http://360malayalam.com/single-post.php?nid=737
രാജ്യത്ത് 24 മണിക്കൂറിനിടെ 76,472 പുതിയ കേസുകള്‍; 1021 മരണം. മരണസംഖ്യയിൽ ഇന്ത്യ മൂന്നാമത്; ഒറ്റ ദിവസം ഏറ്റവും കൂടുതൽ കേസുകള്‍ ഇന്ത്യയിൽ ന്യൂഡല്‍ഹി: രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും 75000 കടന്ന്​ കോവിഡ്​ ബാധിതർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 76,472 പേർക്കാണ്​ കോവിഡ്​ സ്ഥിരുീകരിച്ചത്​. ​ ഇതോടെ രാജ്യത്തെ കോവിഡ്​... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്