"സ്‌കിൽടെക്ക് പൊന്നാനി" : ഉദ്യോഗാർത്ഥികൾക്കായി നഗരസഭയുടെ നൂതന പദ്ധതി

പൊന്നാനി നഗരസഭയുടെ 2022-23 ബജറ്റിൽ പ്രഖ്യാപിച്ച "സ്കിൽ ടെക് പൊന്നാനി" പദ്ധതിക്ക് തുടക്കമായി.  നഗരസഭയിലെ ഉദ്യോഗാർത്ഥികൾക്ക്‌, നൂതന കോഴ്‌സുകൾ സ്കോളർഷിപ്പോടു കൂടി പഠിക്കുവാനും അത്തരം മേഖലകളിൽ മെച്ചപ്പെട്ട തൊഴിലുകൾ കൈവരിക്കാനുമുള്ള  അവസരങ്ങൾ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ സഹകരണത്തോടെയാണ്  പൊന്നാനി നഗരസഭ പദ്ധതി നടപ്പിലാക്കുന്നത്.


ഡിജിറ്റൽ മാർക്കറ്റിംഗ്, ബിസിനസ് അനലിറ്റിക്സ്, പൈത്തൺ പ്രോഗ്രാം ഫോർ ഡാറ്റാ മാനേജ്മെന്റ് തുടങ്ങിയ ഐ ടി രംഗത്തെ കോഴ്സുകളും ഗേമിങ് രംഗത്തുള്ള കോഴ്സ്കളും വിദ്യാർത്ഥികൾക്കായി പദ്ധതിയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. 

കോഴ്സുകളെ കുറിച്ചും, 

അവക്കായി  സർക്കാർ അനുവദിച്ചിരിക്കുന്ന 100% വരെയുള്ള സ്കിൽ സ്കോളർഷിപ്പിനെക്കുറിച്ചും, ഇവയുമായി ബന്ധപ്പെട്ട പ്ലേസ്മെന്റിനെ കുറിച്ചുമുള്ള വിവരങ്ങൾ മനസിലാക്കുന്നതിന് ആദ്യ ഘട്ടമെന്ന നിലയിൽ സെമിനാറും രജിസ്ട്രേഷനും നഗരസഭയിൽ സംഘടിപ്പിച്ചു.  പരിശീലനത്തിൽ പങ്കെടുത്ത  മുഴുവൻ പേർക്കും, അസാപ് കേരള സൗജന്യ സ്കോളർഷിപ്പ് പരിശീലനം നൽകുകയും, കൂടാതെ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക്  പ്ലേസ്മെന്റ് സഹായവും നൽകുന്നു.


 പൊന്നാനി നഗരസഭാ കോൺഫെറൻസ് ഹാളിൽ വെച്ച് സംഘടിപ്പിച്ച പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ സെക്രട്ടറി കെ.എസ് അരുൺ, പദ്ധതി നിർവ്വഹണ ഓഫീസറായ പ്രശാന്ത് മാസ്റ്റർ, കൗൺസിലർമാരായ കെ.വി ബാബു, ഇ.കെ സീനത്ത്, കെ.ജംഷീന തുടങ്ങിയവർ സംബന്ധിച്ചു.  അസാപ് കോ-ഓർഡിനേറ്റർ അബി സെമിനാറിൽ ക്ലാസുകളെടുത്തു.

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭയുടെ 2022-23 ബജറ്റിൽ പ്രഖ്യാപിച്ച "സ്കിൽ ടെക് പൊന്നാനി" പദ്ധതിക്ക് തുടക്കമായി. നഗരസഭയിലെ ഉദ്യോഗാർത്ഥികൾക്ക്‌, നൂതന കോഴ...    Read More on: http://360malayalam.com/single-post.php?nid=7348
പൊന്നാനി നഗരസഭയുടെ 2022-23 ബജറ്റിൽ പ്രഖ്യാപിച്ച "സ്കിൽ ടെക് പൊന്നാനി" പദ്ധതിക്ക് തുടക്കമായി. നഗരസഭയിലെ ഉദ്യോഗാർത്ഥികൾക്ക്‌, നൂതന കോഴ...    Read More on: http://360malayalam.com/single-post.php?nid=7348
"സ്‌കിൽടെക്ക് പൊന്നാനി" : ഉദ്യോഗാർത്ഥികൾക്കായി നഗരസഭയുടെ നൂതന പദ്ധതി പൊന്നാനി നഗരസഭയുടെ 2022-23 ബജറ്റിൽ പ്രഖ്യാപിച്ച "സ്കിൽ ടെക് പൊന്നാനി" പദ്ധതിക്ക് തുടക്കമായി. നഗരസഭയിലെ ഉദ്യോഗാർത്ഥികൾക്ക്‌, നൂതന കോഴ്‌സുകൾ സ്കോളർഷിപ്പോടു കൂടി പഠിക്കുവാനും അത്തരം മേഖലകളിൽ മെച്ചപ്പെട്ട തൊഴിലുകൾ കൈവരിക്കാനുമുള്ള അവസരങ്ങൾ നൽകുക എന്നതാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്