ബ്ലോക്ക് തല ക്ലാസ്സ് ഉദ്ഘാടനം നടന്നു

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷൻ  പത്താംതരം തുല്യത  പതിനാറാം ബാച്ചിന്റെയും  ഹയർസെക്കൻഡറി തുല്യത ഏഴാം ബാച്ചിന്റെയും  ബ്ലോക്ക് തല ക്ലാസ്സ് ഉദ്ഘാടനം  നടന്നു.  പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഒഎൻവി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ: ഇ സിന്ധു ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് സൗദാമിനി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൂടുതൽ പേരെ രജിസ്റ്റർ ചെയ്ത പ്രേരേകമാരായ ലത. വി , മിനി. കെ.ആർ എന്നിവരെ ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാൻഡിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാംദാസ് മാസ്റ്റർ മൊമെന്റോ നൽകി അനുമോദിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ താജു നിസ, ബ്ലോക്ക് മെമ്പർ മാരായ റംഷാദ്, റീസ പ്രകാശ്, ആശലത,ജമീല മനാഫ്, നന്നംമുക്ക് പഞ്ചായത്ത്  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാഗി രമേഷ്, മാറഞ്ചേരി പഞ്ചായത്ത്‌ മെമ്പർ സുഹറ ഉസ്മാൻ. ജനറൽഎക്സ്റ്റൻഷൻ ഓഫീസർ ജമാൽസർ , അധ്യാപകരായ , യാസ്മിൻബഷീർ,വിൻസി,പ്രീതി പ്രേരകമാരായ ലത, മിനി, , അജിത. കെ. പി. പുഷ്പ,തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പ്രേരക് മാരായ ജയശ്രീ സ്വാഗതവും, സ്മിത. കെ, നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷൻ പത്താംതരം തുല്യത പതിനാറാം ബാച്ചിന്റെയും ഹയർസെക്കൻഡറി തുല്യത ഏഴാം ബാച്ചിന്റെയു...    Read More on: http://360malayalam.com/single-post.php?nid=7344
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷൻ പത്താംതരം തുല്യത പതിനാറാം ബാച്ചിന്റെയും ഹയർസെക്കൻഡറി തുല്യത ഏഴാം ബാച്ചിന്റെയു...    Read More on: http://360malayalam.com/single-post.php?nid=7344
ബ്ലോക്ക് തല ക്ലാസ്സ് ഉദ്ഘാടനം നടന്നു പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷൻ പത്താംതരം തുല്യത പതിനാറാം ബാച്ചിന്റെയും ഹയർസെക്കൻഡറി തുല്യത ഏഴാം ബാച്ചിന്റെയും ബ്ലോക്ക് തല ക്ലാസ്സ് ഉദ്ഘാടനം നടന്നു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഒഎൻവി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഇ സിന്ധു ഉദ്ഘാടനം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്