"എന്റെ നഗരം സുന്ദര നഗരം" - നൈറ്റ് ഹെൽത്ത് സ്ക്വാഡ് പട്രോളിംഗിന് പൊന്നാനിയിൽ തുടക്കമായി

പൊന്നാനിയിൽ സംസ്ഥാന സർക്കാരിന്റെ "എന്റെ നഗരം സുന്ദര നഗരം" പരിപാടിയുടെ ഭാഗമായി രാത്രി കാല ഹെൽത്ത് സ്ക്വാഡിന്റെ പട്രോളിംഗിന് നഗരസഭയിൽ തുടക്കമായി. രാത്രിയുടെ മറവിൽ തെരുവോരങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കർശന നിയമ നടപടികൾ സ്വീകരിക്കുന്നതിനാണ് പട്രോളിംഗ് നടത്തുന്നത്. നഗരസഭാ ആരോഗ്യ വിഭാഗവും പോലീസും സംയുക്തമായാണ് പട്രോളിംഗ് നടത്തുക.


പൊന്നാനി നഗരസഭാ ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പട്രോളിംഗിന്റെ  ഫ്ലാഗ് ഓഫ് കർമ്മം ചെയർമാൻ ശിവദാസ് ആറ്റുപുറം   നിർവ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല, കൗൺസിലർമാരായ നിഷാദ്, ഷാഫി, രാധാകൃഷ്ണൻ, നഗരസഭാ സെക്രട്ടറി കെ.എസ് അരുൺ, ഹെൽത്ത് ഇൻസ്പെക്ടർ മോഹൻ, ജെ.എച്ച്.ഐ പവിത്രൻ തുടങ്ങിയവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനിയിൽ സംസ്ഥാന സർക്കാരിന്റെ "എന്റെ നഗരം സുന്ദര നഗരം" പരിപാടിയുടെ ഭാഗമായി രാത്രി കാല ഹെൽത്ത് സ്ക്വാഡിന്റെ പട്രോളിംഗിന് നഗരസ...    Read More on: http://360malayalam.com/single-post.php?nid=7331
പൊന്നാനിയിൽ സംസ്ഥാന സർക്കാരിന്റെ "എന്റെ നഗരം സുന്ദര നഗരം" പരിപാടിയുടെ ഭാഗമായി രാത്രി കാല ഹെൽത്ത് സ്ക്വാഡിന്റെ പട്രോളിംഗിന് നഗരസ...    Read More on: http://360malayalam.com/single-post.php?nid=7331
"എന്റെ നഗരം സുന്ദര നഗരം" - നൈറ്റ് ഹെൽത്ത് സ്ക്വാഡ് പട്രോളിംഗിന് പൊന്നാനിയിൽ തുടക്കമായി പൊന്നാനിയിൽ സംസ്ഥാന സർക്കാരിന്റെ "എന്റെ നഗരം സുന്ദര നഗരം" പരിപാടിയുടെ ഭാഗമായി രാത്രി കാല ഹെൽത്ത് സ്ക്വാഡിന്റെ പട്രോളിംഗിന് നഗരസഭയിൽ തുടക്കമായി. രാത്രിയുടെ മറവിൽ തെരുവോരങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കർശന നിയമ നടപടികൾ സ്വീകരിക്കുന്നതിനാണ് പട്രോളിംഗ് നടത്തുന്നത്. നഗരസഭാ ആരോഗ്യ വിഭാഗവും പോലീസും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്