പൊന്നാനി നഗരസഭാ പ്രദേശത്തെ അംഗീകൃത വിശദ നഗരാസൂത്രണ പദ്ധതി - അവലോകന യോഗം ചേർന്നു

നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് പൊന്നാനി നഗരത്തിന്റെ വികസനത്തിനായി തയ്യാറാക്കിയ നഗരാസൂത്രണ പദ്ധതികൾ സംബന്ധിച്ച് അവലോകന യോഗം ചേർന്നു.  സെന്റർ ഏരിയ ഡി.ടി.പി സ്കീം ഫോർ പൊന്നാനി മുനിസിപ്പാലിറ്റി, മാസ്റ്റർ പ്ലാൻ എന്നിവയിലാണ് അവലോകന യോഗം ചേർന്നത്. നഗരസഭാ കൗൺസിൽ യോഗ തീരുമാന പ്രകാരം രൂപീകരിച്ച നഗരസഭാ ചെയർമാനും ജില്ലാ ടൗൺ പ്ലാനറുമടങ്ങുന്ന സ്പെഷ്യൽ കമ്മിറ്റിയാണ് ടൗൺപാനിൽ  അവലോകനം നടത്തിയത്. കാലാനുസൃതമായി പദ്ധതികളിൽ വ്യതിയാനം വരുത്തുന്നതും പരിഷ്കരിക്കുന്നതും സംബന്ധിച്ച് നഗരസഭാ കൗൺസിലിന് ശുപാർശ നൽകാൻ യോഗത്തിൽ ധാരണയായി. നിലവിലെ നഗരാസൂത്രണത്തിനായി മാർക്ക് ചെയ്തിട്ടുള്ള ഇടങ്ങളിൽ സംയുക്ത സ്ഥല പരിശോധന നടത്താനും തീരുമാനിച്ചു.

നഗരസഭാ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന അവലോകന യോഗത്തിൽ നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.മുഹമ്മദ് ബഷീർ, കൗൺസിലർമാരായ പി.വി അബ്ദുൾ ലത്തീഫ്, റീനാപ്രകാശ്, ഫർഹാൻ ബിയ്യം, ജില്ലാ ടൗൺ പ്ലാനർ പ്രദീപ്, നഗരസഭാ സെക്രട്ടറി കെ.എസ് അരുൺ, മുനിസിപ്പൽ എഞ്ചിനീയർ സുജിത്ത് ഗോപിനാഥ് തുടങ്ങിയവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് പൊന്നാനി നഗരത്തിന്റെ വികസനത്തിനായി തയ്യാറാക്കിയ നഗരാസൂത്രണ പദ്ധതികൾ സംബന്ധിച്ച് അവലോകന യോഗം ചേർന...    Read More on: http://360malayalam.com/single-post.php?nid=7330
നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് പൊന്നാനി നഗരത്തിന്റെ വികസനത്തിനായി തയ്യാറാക്കിയ നഗരാസൂത്രണ പദ്ധതികൾ സംബന്ധിച്ച് അവലോകന യോഗം ചേർന...    Read More on: http://360malayalam.com/single-post.php?nid=7330
പൊന്നാനി നഗരസഭാ പ്രദേശത്തെ അംഗീകൃത വിശദ നഗരാസൂത്രണ പദ്ധതി - അവലോകന യോഗം ചേർന്നു നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് പൊന്നാനി നഗരത്തിന്റെ വികസനത്തിനായി തയ്യാറാക്കിയ നഗരാസൂത്രണ പദ്ധതികൾ സംബന്ധിച്ച് അവലോകന യോഗം ചേർന്നു. സെന്റർ ഏരിയ ഡി.ടി.പി സ്കീം ഫോർ പൊന്നാനി മുനിസിപ്പാലിറ്റി, മാസ്റ്റർ പ്ലാൻ എന്നിവയിലാണ് അവലോകന യോഗം ചേർന്നത്. നഗരസഭാ കൗൺസിൽ യോഗ തീരുമാന പ്രകാരം രൂപീകരിച്ച നഗരസഭാ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്