പൗരാവകാശ സംരക്ഷണ സമിതി ഉദ്ഘാടനം ആഗസ്റ്റ് ആറിന് ജസ്റ്റിസ് കെമാൽ പാഷ നിർവ്വഹിക്കും

പൗരന്മാരുടെ വിവിധ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി രൂപീകരിച്ച ജനകീയ കൂട്ടായ്മയായ "പൗരാവാകാശ സംരക്ഷണ സമിതി - മാറഞ്ചേരി" യുടെ ഔപചാരിക പ്രവർത്തനോദ്ഘാടനം ആഗസ്റ്റ് ആറിന് ശനിയാഴ്ച 2.30 ന് മാറഞ്ചേരി മുക്കാലയിലെ അരുണോദയം റീജൻസിയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും ഹൈക്കോടതിയിലെ ജഡ്ജിയുമായിരുന്ന ജസ്റ്റിസ് കെമാൽ പാഷ സമിതിയുടെ പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കും.

പ്രമുഖ ആക്ടിവിസ്റ്റും സാഹിത്യകാരനുമായ പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ലോഗോ പ്രകാശനം മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത് നിർവ്വഹിക്കും. സമിതി പ്രസിഡന്റ് അഡ്വ.എം.എ.എം.റഫീഖ് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് മെമ്പർ ഏ.കെ. സുബൈർ, പ്രൊഫ. ചന്ദ്രഹാസൻ, തഹസിൽദാർ, സർക്കിൾ ഇൻസ്പെക്ടർ , മെഡിക്കൽ ഓഫീസർ , വില്ലേജ് ഓഫീസർ , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി,  കെ.എസ്.ഇ.ബി അസി.എഞ്ചിനീയർ , കൃഷി ഓഫീസർ തുടങ്ങിയ ഉദ്യോഗസ്ഥരും ആശംസകൾ അർപ്പിക്കും. 

വിവിധ സർക്കാർ ഓഫീസുകളിൽ, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളിൽ, ആശുപത്രികളിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, വൈദ്യുതി ഓഫീസുകളിൽ പൗരന്മാർ നേരിടുന്ന അവകാശ ധ്വംസനങ്ങൾ, നീതി നിഷേധങ്ങൾ, അഴിമതി, കെടുകാര്യസ്ഥത തുടങ്ങിയവക്ക് എതിരെ നിലകൊള്ളുകയും അവകാശങ്ങൾ നേടിയെടുക്കുന്നതിന് പൗരന്മാരെ സഹായിക്കുകയും ചെയ്യുക എന്നതാണ് സമിതി ലക്ഷ്യമാക്കുന്നത്. ശബ്ദമില്ലാത്തവരുടെ ശബ്ദമായി പ്രവർത്തിക്കുക എന്നതും പൗരധർമ്മങ്ങളെ സംബന്ധിച്ച് ശരിയായ അവബോധം സൃഷ്ടിക്കുക എന്നതും സമിതിയുടെ പ്രവർത്തനങ്ങളിൽ പെടുന്നു. പൗരൻമാർ നേരിടുന്ന പ്രശ്നങ്ങൾക്ക് വേണ്ടി സമിതിയെ നേരിട്ട് സമീപിക്കാവുന്നതാണെന്നും പരാതിയും നിർദ്ദേശങ്ങളും ലഭിച്ചാൽ സമിതി അതിൽ ഇടപെട്ട് , നിലനിൽക്കുന്ന ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി നീതിപൂർവ്വമായ പരിഹാരം ഉണ്ടാക്കിക്കൊടുക്കാൻ ശ്രമിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

പത്രസമ്മേളനത്തിൽ പൗരാവകാശ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി എ.അബ്ദുൾ ലത്തീഫ്, ട്രഷറർ എം.ടി. നജീബ്, എക്സി.. അംഗങ്ങളായ എൻ.കെ.അബ്ദുന്നാസർ, എൻ.കെ. റഹീം, രുദ്രൻ വാരിയത്ത് എന്നിവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

പൗരന്മാരുടെ വിവിധ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി രൂപീകരിച്ച ജനകീയ കൂട്ടായ്മയായ "പൗരാവാകാശ സംരക്ഷണ സമിതി - മാറഞ്ചേരി" യുടെ ഔപചാ...    Read More on: http://360malayalam.com/single-post.php?nid=7329
പൗരന്മാരുടെ വിവിധ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി രൂപീകരിച്ച ജനകീയ കൂട്ടായ്മയായ "പൗരാവാകാശ സംരക്ഷണ സമിതി - മാറഞ്ചേരി" യുടെ ഔപചാ...    Read More on: http://360malayalam.com/single-post.php?nid=7329
പൗരാവകാശ സംരക്ഷണ സമിതി ഉദ്ഘാടനം ആഗസ്റ്റ് ആറിന് ജസ്റ്റിസ് കെമാൽ പാഷ നിർവ്വഹിക്കും പൗരന്മാരുടെ വിവിധ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി രൂപീകരിച്ച ജനകീയ കൂട്ടായ്മയായ "പൗരാവാകാശ സംരക്ഷണ സമിതി - മാറഞ്ചേരി" യുടെ ഔപചാരിക പ്രവർത്തനോദ്ഘാടനം ആഗസ്റ്റ് ആറിന് ശനിയാഴ്ച 2.30 ന് മാറഞ്ചേരി മുക്കാലയിലെ അരുണോദയം റീജൻസിയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്