ലെയ്‌സ് നൽകാത്തതിന്‌ പത്തൊമ്പതുകാരന് മദ്യപസംഘത്തിന്റെ ക്രൂരമായ മർദ്ദനം

ലെയ്‌സ് നൽകാത്തതിന്‌  പത്തൊമ്പതുകാരനെ മദ്യപസംഘം  ക്രൂരമായി മർദിച്ചു. കളരിവാതുക്കൽ അമ്പലത്തിനു സമീപം മോഹന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണന്റെ മകൻ നീലകണ്ഠനാണ്  മർദനമേറ്റത്. ലെയ്സ് കൊടുക്കാത്തതിനാണ് മർദിച്ചതെന്ന് നീലകണ്ഠൻ പറഞ്ഞു. മർദന ദൃശ്യം  ഫോണിൽ പകർത്തിയ സുഹൃത്ത് അനന്തുവിനും മർദനമേറ്റു. നീലകണ്ഠനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പ്രദേശത്തെ കണ്ടാലറിയാവുന്ന  അഞ്ചുപേർക്കെതിരെ ഇരവിപുരം പൊലീസ് കേസെടുത്തു.  ഇരവിപുരം ഫിലിപ് മുക്ക് ഇടക്കുന്നം വയലിൽ ചൊവ്വ വൈകിട്ട് നാലോടെയാണ് സംഭവം. സുഹൃത്ത് അനന്തുവിനൊപ്പം ലെയ്സ് കഴിച്ചുകൊണ്ട് പോകുന്നതിനിടെ  മദ്യപിക്കുകയായിരുന്ന സംഘം ലെയ്സ് ചോദിച്ചു. തരില്ലാന്നു പറഞ്ഞതോടെ കൂട്ടംചേർന്ന് മർദിക്കുകയായിരുന്നു. കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും നീലകണ്ഠൻ പറ‍ഞ്ഞു.

#360malayalam #360malayalamlive #latestnews

ലെയ്‌സ് നൽകാത്തതിന്‌ പത്തൊമ്പതുകാരനെ മദ്യപസംഘം ക്രൂരമായി മർദിച്ചു. കളരിവാതുക്കൽ അമ്പലത്തിനു സമീപം മോഹന്റെ വീട്ടിൽ വാടകയ്ക്ക്...    Read More on: http://360malayalam.com/single-post.php?nid=7328
ലെയ്‌സ് നൽകാത്തതിന്‌ പത്തൊമ്പതുകാരനെ മദ്യപസംഘം ക്രൂരമായി മർദിച്ചു. കളരിവാതുക്കൽ അമ്പലത്തിനു സമീപം മോഹന്റെ വീട്ടിൽ വാടകയ്ക്ക്...    Read More on: http://360malayalam.com/single-post.php?nid=7328
ലെയ്‌സ് നൽകാത്തതിന്‌ പത്തൊമ്പതുകാരന് മദ്യപസംഘത്തിന്റെ ക്രൂരമായ മർദ്ദനം ലെയ്‌സ് നൽകാത്തതിന്‌ പത്തൊമ്പതുകാരനെ മദ്യപസംഘം ക്രൂരമായി മർദിച്ചു. കളരിവാതുക്കൽ അമ്പലത്തിനു സമീപം മോഹന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണന്റെ മകൻ നീലകണ്ഠനാണ് മർദനമേറ്റത്. ലെയ്സ് കൊടുക്കാത്തതിനാണ് മർദിച്ചതെന്ന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്