സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ-ജനുവരി മാസങ്ങളിൽ കോഴിക്കോട് നടക്കും

സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ അവസാന ദിനങ്ങളിലും -ജനുവരി ആദ്യ ദിനങ്ങളിലുമായി  കോഴിക്കോട് നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി . ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിൻ്റേതാണീ തീരുമാനം.

സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ അവസാനത്തിലോ നവംബർ ആദ്യത്തിലോ തിരുവനന്തപുരത്ത് നടത്തും. സംസ്ഥാന ശാസ്ത്രോത്സവം ഒക്ടോബറിൽ എറണാകുളത്ത് നടത്തും . സ്പെഷൽ സ്കൂൾ കലോത്സവം കോട്ടയത്ത് നടത്തും . 

കോവിഡ് വ്യാപനത്തെതുടർന്ന് രണ്ട് വർഷത്തെ ഇടവേളക്കുശേഷമാണ് സ്കൂൾ കലോത്സവം , കായികമേള , ശാസ്ത്രോത്സവം എന്നിവ പുനരാരംഭിക്കുന്നത് . അധ്യാപക ദിനാഘോഷവും അനുബന്ധ പരിപാടികളും സെപ്റ്റംബർ മൂന്ന് മുതൽ അഞ്ച് വരെ കണ്ണൂരിൽ നടത്തും .

#360malayalam #360malayalamlive #latestnews

സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ അവസാന ദിനങ്ങളിലും -ജനുവരി ആദ്യ ദിനങ്ങളിലുമായി കോഴിക്കോട് നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി . ശിവ...    Read More on: http://360malayalam.com/single-post.php?nid=7325
സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ അവസാന ദിനങ്ങളിലും -ജനുവരി ആദ്യ ദിനങ്ങളിലുമായി കോഴിക്കോട് നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി . ശിവ...    Read More on: http://360malayalam.com/single-post.php?nid=7325
സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ-ജനുവരി മാസങ്ങളിൽ കോഴിക്കോട് നടക്കും സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ അവസാന ദിനങ്ങളിലും -ജനുവരി ആദ്യ ദിനങ്ങളിലുമായി കോഴിക്കോട് നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി . ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക സംഘടന പ്രതിനിധികളുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്