കർഷകർക്ക് ഉടനെതന്നെ ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘം

കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് ഉടനെതന്നെ ധനസഹായം നൽകണമെന്ന് കർഷകസംഘം മാറഞ്ചേരി പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. കർഷകസംഘം മാറഞ്ചേരി പഞ്ചായത്ത് സമ്മേളനം കുറുപ്പത്ത് ഗോവിന്ദേട്ടൻ നഗറിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റി മെമ്പർ  രജീഷ് ഊപാലാ ഉദ്ഘാടനം ചെയ്തു. ടി അലി അധ്യക്ഷ വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സഖാവ് പി മുരളീധരൻ പ്രവർത്തന റിപ്പോർട്ടും ഏരിയ സെക്രട്ടറി വി രമേശ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.ചർച്ചകൾക്കും മറുപടിക്കും ശേഷം പഞ്ചായത്തിൽ 2 വില്ലേജ് കമ്മറ്റികൾ രൂപീകരിച്ചു. മാറഞ്ചേരി വില്ലേജ് കമ്മിറ്റി പ്രസിഡണ്ട് ആയി ചക്കാലക്കൽ പ്രസാദ് സെക്രട്ടറിയായി. സി എ മൊയ്തീൻ ട്രഷററായി ടി അലിയെയും തിരഞ്ഞെടുത്തു. കാഞ്ഞിരമുക്ക് വില്ലേജ് കമ്മിറ്റി പ്രസിഡണ്ട് ആയി ഇ ഉണ്ണികൃഷ്ണനേയും സെക്രട്ടറിയായി നൗഷാദിനെ യും ഖജാൻജിയായി ടി വേണുഗോപാലിനെ യും. തെരഞ്ഞെടുത്തു. സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് വാസുദേവൻ നമ്പൂതിരി മാറഞ്ചേരി ലോക്കൽ കമ്മറ്റി സെക്രട്ടറി എ പി വാസു തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഈ ഉണ്ണികൃഷ്ണൻ സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് ഉടനെതന്നെ ധനസഹായം നൽകണമെന്ന് കർഷകസംഘം മാറഞ്ചേരി പഞ്ചായത്ത് സമ്മേളനം ആവശ്യപ്പ...    Read More on: http://360malayalam.com/single-post.php?nid=7308
കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് ഉടനെതന്നെ ധനസഹായം നൽകണമെന്ന് കർഷകസംഘം മാറഞ്ചേരി പഞ്ചായത്ത് സമ്മേളനം ആവശ്യപ്പ...    Read More on: http://360malayalam.com/single-post.php?nid=7308
കർഷകർക്ക് ഉടനെതന്നെ ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘം കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് ഉടനെതന്നെ ധനസഹായം നൽകണമെന്ന് കർഷകസംഘം മാറഞ്ചേരി പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. കർഷകസംഘം മാറഞ്ചേരി പഞ്ചായത്ത് സമ്മേളനം കുറുപ്പത്ത് ഗോവിന്ദേട്ടൻ നഗറിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റി മെമ്പർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്