ട്രെയിൻ തട്ടി വിദ്യാർഥിനി മരിച്ചു

കണ്ണൂർ ചിറക്കൽ ആർപ്പംതോട് റെയിൽവെ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വിദ്യാർഥിനി മരിച്ചു. അലവിൽ നിച്ചുവയലിലെ രമഭവനിൽ നന്ദിത പി കിഷോർ (16) ആണ് മരിച്ചത്. കക്കാട് ഭാരതീയ വിദ്യാഭവൻ സ്‌കൂളിലെ വിദ്യാർഥിയാണ്. ശനിയാഴ്‌ച രാവിലെ ട്രെയിൻ കടന്നുപോകുന്നതിനാൽ ആർപ്പാംതോട് ലെവൽ ക്രോസ് അടച്ചിട്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ വിദ്യാർഥിനി ലെവൽ ക്രോസ് മുറിച്ച് കടക്കാൻ ശ്രമിച്ചപ്പോൾ മംഗലാപുരം ഭാഗത്ത് നിന്ന് വരുകയായിരുന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നന്ദിതയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വളപട്ടണം പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

#360malayalam #360malayalamlive #latestnews

കണ്ണൂർ ചിറക്കൽ ആർപ്പംതോട് റെയിൽവെ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വിദ്യാർഥിനി മരിച്ചു. അലവിൽ നിച്ചുവയലിലെ രമഭവനിൽ നന്ദിത പി കിഷോർ (16...    Read More on: http://360malayalam.com/single-post.php?nid=7284
കണ്ണൂർ ചിറക്കൽ ആർപ്പംതോട് റെയിൽവെ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വിദ്യാർഥിനി മരിച്ചു. അലവിൽ നിച്ചുവയലിലെ രമഭവനിൽ നന്ദിത പി കിഷോർ (16...    Read More on: http://360malayalam.com/single-post.php?nid=7284
ട്രെയിൻ തട്ടി വിദ്യാർഥിനി മരിച്ചു കണ്ണൂർ ചിറക്കൽ ആർപ്പംതോട് റെയിൽവെ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വിദ്യാർഥിനി മരിച്ചു. അലവിൽ നിച്ചുവയലിലെ രമഭവനിൽ നന്ദിത പി കിഷോർ (16) ആണ് മരിച്ചത്. കക്കാട് ഭാരതീയ വിദ്യാഭവൻ സ്‌കൂളിലെ വിദ്യാർഥിയാണ്. ശനിയാഴ്‌ച രാവിലെ ട്രെയിൻ കടന്നുപോകുന്നതിനാൽ ആർപ്പാംതോട് ലെവൽ ക്രോസ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്