പൊന്നാനി നഗരസഭയിൽ ഒരു അങ്കണവാടിക്ക് കൂടി വാടക കെട്ടിടത്തിൽ നിന്നും മോചനം; സൗജന്യമായി സ്ഥലം വിട്ട് നൽകി

പതിറ്റാണ്ടുകളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു അങ്കണവാടിക്ക് കൂടി ഇനി സ്വന്തമായി കെട്ടിടം ഉയരും. ഇതിനാവശ്യമായ ഭൂമി സൗജന്യമായി വിട്ട് നൽകി മാതൃകയാവുകയാണ് കെ.ബി.എസ് ഫാമിലി. പൊന്നാനി നഗരസഭയിലെ  വാർഡ് 49 ൽ പ്രവർത്തിക്കുന്ന 25 നമ്പർ അങ്കണവാടിക്കാണ് സൗജന്യമായി സ്ഥലം വിട്ട് നൽകിയത്. കെ.ബി.എസ് ഫാമിലിയിലെ ഹൗലത്തിന്റെ  ഉടമസ്ഥതയിലുള്ള മൂന്ന് സെന്റ് ഭൂമിയാണ് അത്യാധുനിക കെട്ടിടം പണിയുവാൻ നഗരസഭയ്ക്ക് വിട്ട് നൽകിയത്. 

പതിറ്റാണ്ടുകളായി വിവിധ വാടക കെട്ടിടങ്ങളിൽ മാറിമാറിയാണ് അങ്കണവാടി  പ്രവർത്തിച്ചിരുന്നത്. സൗജന്യമായി ഭൂമി ലഭിച്ചതോടെ സ്വന്തമായി കെട്ടിടം എന്ന സ്വപ്നമാണ് പൂവണിയുന്നത്. പൊന്നാനി നഗരസഭയുടെ കീഴിയിൽ 83 അങ്കണവാടികളാണ് പ്രവർത്തിക്കുന്നത്. ഇതിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന അങ്കണവാടികൾക്ക് സ്ഥലം ലഭ്യമാക്കാൻ നഗരസഭ അഭ്യർത്ഥന നടത്തിയിരുന്നു. നഗരസഭയുടെ അഭ്യർത്ഥനയെ തുടർന്ന് ഇതോടകം വിവിധ വ്യക്തികൾ ഭൂമികൈമാറിയിട്ടുണ്ട്.  ഇതോടെ 62 അങ്കണവാടികൾക്കാണ്  സ്വന്തമായി സ്ഥലം ലഭ്യമായത്.  

ഭൂമിയുടെ രേഖകൾ കെ.ബി.എസ് ഫാമിലി അംഗങ്ങളായ സഹറുള്ള, ഗഫൂർ, ഹൗലത്ത്, ഉമൈബ എന്നിവരിൽ നിന്നും ചെയർമാൻ ശിവദാസ് ആറ്റുപുറം ഏറ്റുവാങ്ങി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല, വാർഡ് കൗൺസിലർ അജീന ജബ്ബാർ, എ.കെ ജബ്ബാർ തുടങ്ങിയർ  സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

പതിറ്റാണ്ടുകളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു അങ്കണവാടിക്ക് കൂടി ഇനി സ്വന്തമായി കെട്ടിടം ഉയരും. ഇതിനാവശ്യമായ ഭൂമി സൗ...    Read More on: http://360malayalam.com/single-post.php?nid=7275
പതിറ്റാണ്ടുകളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു അങ്കണവാടിക്ക് കൂടി ഇനി സ്വന്തമായി കെട്ടിടം ഉയരും. ഇതിനാവശ്യമായ ഭൂമി സൗ...    Read More on: http://360malayalam.com/single-post.php?nid=7275
പൊന്നാനി നഗരസഭയിൽ ഒരു അങ്കണവാടിക്ക് കൂടി വാടക കെട്ടിടത്തിൽ നിന്നും മോചനം; സൗജന്യമായി സ്ഥലം വിട്ട് നൽകി പതിറ്റാണ്ടുകളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു അങ്കണവാടിക്ക് കൂടി ഇനി സ്വന്തമായി കെട്ടിടം ഉയരും. ഇതിനാവശ്യമായ ഭൂമി സൗജന്യമായി വിട്ട് നൽകി മാതൃകയാവുകയാണ് കെ.ബി.എസ് ഫാമിലി. പൊന്നാനി നഗരസഭയിലെ വാർഡ് 49 ൽ പ്രവർത്തിക്കുന്ന 25 നമ്പർ അങ്കണവാടിക്കാണ് സൗജന്യമായി സ്ഥലം വിട്ട് നൽകിയത്. കെ.ബി.എസ് ഫാമിലിയിലെ ഹൗലത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്