കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ല നേതൃത്വ പരിശീലന ക്യാമ്പ് നടത്തി

മെഡിസെപ്പ് പദ്ധതിയിൽ പ്രധാനപ്പെട്ട എല്ലാ ആശുപത്രികളേയും ഉൾപ്പെടുത്തണമെന്ന് കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് അഭിപ്രായപ്പെട്ടു. ചികിത്സ ലഭിക്കുന്ന കാര്യത്തിൽ ഇൻഷൂറൻസ് കമ്പനിയും ആശുപത്രിയുമായും തർക്കങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കാനും പരിഹരിക്കാനും ജീവനക്കാർക്ക് കൂടി പങ്കാളിത്തമുള്ള ഗവേണിങ് കമ്മിറ്റികൾ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.

സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ മുഴുവൻ പ്രീ പ്രൈമറി വിദ്യാലയങ്ങളിലേയും അധ്യാപികമാർക്ക് സേവന, വേതന ആനുകൂല്യങ്ങൾ നടപ്പാക്കണമെന്നും എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകണമെന്നും കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു.

പൊന്നാനി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് സെക്രട്ടറി കെ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് വി പ്രദീപ് കുമാർ അധ്യക്ഷനായി. 

സംഘടനാ ചരിത്രവും കേരളത്തിൻ്റെ വിദ്യാഭ്യാസ പുരോഗതിയും എന്ന വിഷയം ജില്ലാ പ്രസിഡൻ്റ് സി.പി മോഹനൻ അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.കെ സതീശൻ, സംസ്ഥാന കൗൺസിലർമാരായ പി ഹസീനാബാൻ, എം.കെ.എം അബ്ദുൽ ഫൈസൽ, ജില്ലാ നിർവ്വാഹക സമിതി അംഗം ദിപു ജോൺ, എം പ്രജിത് കുമാർ, പി ശ്രീദേവി, ടി.എ ഡേവിഡ്, ഉപജില്ലാ സെക്രട്ടറി കെ.എം ജയനാരായണൻ, ട്രഷറർ കെ.കെ റോബിൻ, ടി.വി നൂറുൽ അമീൻ, ടി സോഫി ജോൺ, സി റഫീഖ്, പി.എൻ അക്ബർഷ, സ്റ്റോജിൻ സെബാസ്റ്റ്യൻ, രഞ്ജിത് കുമാർ, കെ ജിഷ, ഹേമന്ത് മോഹൻ എന്നിവർ പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

മെഡിസെപ്പ് പദ്ധതിയിൽ പ്രധാനപ്പെട്ട എല്ലാ ആശുപത്രികളേയും ഉൾപ്പെടുത്തണമെന്ന് കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ നേതൃത്വ പരിശീലന ക്...    Read More on: http://360malayalam.com/single-post.php?nid=7261
മെഡിസെപ്പ് പദ്ധതിയിൽ പ്രധാനപ്പെട്ട എല്ലാ ആശുപത്രികളേയും ഉൾപ്പെടുത്തണമെന്ന് കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ നേതൃത്വ പരിശീലന ക്...    Read More on: http://360malayalam.com/single-post.php?nid=7261
കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ല നേതൃത്വ പരിശീലന ക്യാമ്പ് നടത്തി മെഡിസെപ്പ് പദ്ധതിയിൽ പ്രധാനപ്പെട്ട എല്ലാ ആശുപത്രികളേയും ഉൾപ്പെടുത്തണമെന്ന് കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് അഭിപ്രായപ്പെട്ടു. ചികിത്സ ലഭിക്കുന്ന കാര്യത്തിൽ ഇൻഷൂറൻസ് കമ്പനിയും ആശുപത്രിയുമായും തർക്കങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കാനും പരിഹരിക്കാനും ജീവനക്കാർക്ക് കൂടി പങ്കാളിത്തമുള്ള തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്