പുതുപൊന്നാനി മുനമ്പം ജാറം 42 -ാമത് ആണ്ടുനേർച്ച സമാപിച്ചു

മലപ്പുറം ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ പുതുപൊന്നാനി മുനമ്പം ബീവി ജാറം 42 -ാമത് ആണ്ടുനേർച്ച ഭക്തിനിർഭരമായ കൂട്ടപ്രാർത്ഥനയോടെ സമാപിച്ചു. രണ്ടുദിവസങ്ങളിലായി നടന്ന ആണ്ടുനേർച്ചയ്ക്ക് സയ്യിദ് മുഹമ്മദ് ജുനൈദ് തങ്ങൾ അൽബുഖാരി മാട്ടൂൽ, സയ്യിദ് ഹബീബ് തുറാബ് തങ്ങൾ, സയ്യിദ് മുത്തുമോൻ തങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനയോടെയാണ് തുടക്കമായത്. തുടർന്ന് ദിക്‌റ്, ദുആ, ഖത്തമുൽ ഖുർആൻ സദസുകളുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽനിന്നായി ആയിരങ്ങളിലാണ് ആണ്ടുനേർച്ചയുടെ ഭാഗമായി ബീവിജാറത്തിലെത്തിയത്. സമാപനദിവസമായ ബുധനാഴ്‌ച അന്നദാനവിതരണം നടന്നു. രാവിലെ ഏഴിന് തുടങ്ങിയ വിതരണം വൈകുന്നേരത്തോടെയാണ് അവസാനിച്ചത്. ആണ്ടുനേർച്ചയുടെ സമാപനകൂട്ടപ്രാർത്ഥനയ്ക്ക് പുതുപൊന്നാനി മഹല്ല് ഖത്തീബ് പി.പി. ഉമർ മുസ്‌ലിയാർ നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ പുതുപൊന്നാനി മുനമ്പം ബീവി ജാറം 42 -ാമത് ആണ്ടുനേർച്ച ഭക്തിനിർഭരമായ കൂട്ടപ്രാർത്ഥന...    Read More on: http://360malayalam.com/single-post.php?nid=7244
മലപ്പുറം ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ പുതുപൊന്നാനി മുനമ്പം ബീവി ജാറം 42 -ാമത് ആണ്ടുനേർച്ച ഭക്തിനിർഭരമായ കൂട്ടപ്രാർത്ഥന...    Read More on: http://360malayalam.com/single-post.php?nid=7244
പുതുപൊന്നാനി മുനമ്പം ജാറം 42 -ാമത് ആണ്ടുനേർച്ച സമാപിച്ചു മലപ്പുറം ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ പുതുപൊന്നാനി മുനമ്പം ബീവി ജാറം 42 -ാമത് ആണ്ടുനേർച്ച ഭക്തിനിർഭരമായ കൂട്ടപ്രാർത്ഥനയോടെ സമാപിച്ചു. രണ്ടുദിവസങ്ങളിലായി നടന്ന ആണ്ടുനേർച്ചയ്ക്ക് സയ്യിദ് മുഹമ്മദ് ജുനൈദ് തങ്ങൾ അൽബുഖാരി മാട്ടൂൽ, സയ്യിദ് ഹബീബ് തുറാബ് തങ്ങൾ, സയ്യിദ് മുത്തുമോൻ തങ്ങൾ എന്നിവരുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്