2000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് : കോന്നിയിലെ പോപ്പുലർ ഫിനാൻസ് ആസ്ഥാനത്ത് ജപ്തി നടപടികൾ ആരംഭിച്ചു

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സ്ഥാപനത്തിന്റെ കോന്നിയിലെ ആസ്ഥാനത്ത് ജപ്തി നടപടികൾ ആരംഭിച്ചു. നിക്ഷേപകന്റെ പരാതിയിൽ സബ് കോടതി നോട്ടിസ് പതിച്ചിട്ടുണ്ട്. പോപ്പുലർ ഫിനാൻസിലെ നിക്ഷേപകന്റെ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. 46 ലക്ഷമാണ് ഹർജിക്കാരന് ലഭിക്കാനുള്ളത്.

പോപ്പുലർ ഫിനാൻസ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് വമ്പൻ തിരിമറികൾ നടന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസിൽ സ്ഥാപനം ഉടമ റോയ് ഡാനിയേലിനും ഭാര്യ പ്രഭയ്ക്കുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കോന്നി, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിലായി രണ്ട് കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം അടൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട്, തുടങ്ങിയ വകുപ്പുകൾ പ്രതിൾക്കെതിരെ ചുമത്തും. കേസിൽ ഡയറക്ടർ ബോർഡ് സ്ഥാനത്തുള്ള എല്ലാവരും പ്രതികളാകുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

ആയിരക്കണക്കിന് ആളുകൾ കോടിക്കണക്കിന് രൂപയാണ് പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചിട്ടുള്ളത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ 274 ശാഖകളിലായി 2000 കേടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

#360malayalam #360malayalamlive #latestnews

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സ്ഥാപനത്തിന്റെ കോന്നിയിലെ ആസ്ഥാനത്ത് ജപ്തി നടപടികൾ ആരംഭിച്ചു. നിക്ഷേപകന്റെ പരാതിയിൽ സബ് കോടതി...    Read More on: http://360malayalam.com/single-post.php?nid=722
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സ്ഥാപനത്തിന്റെ കോന്നിയിലെ ആസ്ഥാനത്ത് ജപ്തി നടപടികൾ ആരംഭിച്ചു. നിക്ഷേപകന്റെ പരാതിയിൽ സബ് കോടതി...    Read More on: http://360malayalam.com/single-post.php?nid=722
2000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് : കോന്നിയിലെ പോപ്പുലർ ഫിനാൻസ് ആസ്ഥാനത്ത് ജപ്തി നടപടികൾ ആരംഭിച്ചു പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സ്ഥാപനത്തിന്റെ കോന്നിയിലെ ആസ്ഥാനത്ത് ജപ്തി നടപടികൾ ആരംഭിച്ചു. നിക്ഷേപകന്റെ പരാതിയിൽ സബ് കോടതി നോട്ടിസ് പതിച്ചിട്ടുണ്ട്. പോപ്പുലർ ഫിനാൻസിലെ നിക്ഷേപകന്റെ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. 46 ലക്ഷമാണ് ഹർജിക്കാരന് ലഭിക്കാനുള്ളത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്