പൊന്നാനിയിൽ പുതിയ ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് മാൾ; ഡി.പി.ആർ പ്രദർശനവും ചർച്ചയും സംഘടിപ്പിച്ചു

അനുദിനം വളരുന്ന പൊന്നാനിയുടെ വികസന സ്വപ്നങ്ങൾക്ക് ചിറകേകാൻ പുതിയ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് മാൾ വരുന്നു. നഗരസഭയുടെ 2022-23 വാർഷിക ബജറ്റിൽ പ്രഖ്യാപിച്ച പുതിയ ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് മാളിന്റെ കരട് ഡീറ്റയിൽഡ് പ്രോജക്ട് റിപോർട്ടിന്റെ  പ്രദർശനവും പരിശോധയും നടത്തി. പൊന്നാനി നഗരസഭ പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതി എന്നരീതിയിലാണ്  പദ്ധതി വിഭാവനം  ചെയ്യുന്നത്. ബസ് സ്റ്റാന്റ്, ആധുനിക ഷോപ്പിംഗ് മാൾ, മത്സ്യ - മാംസ മാർക്കറ്റുകൾ, കൺവെൻഷൻ സെന്റർ, മൾട്ടി പ്ലക്സ് തീയറ്ററുകൾ തുടങ്ങിയവ അടങ്ങുന്ന വിശാലമായ പദ്ധതിയുട ഡി.പി.ആറാണ് തയ്യാറാക്കിയത്.  പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ പുതിയ ഹൈവേയിൽ നിർദിഷ്ട ഫ്ലൈഓവറി നോട് ചേർന്നാണ് പദ്ധതി നിർദേശം. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെയ് തൂസ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഡി.പി.ആർ തയ്യാറാക്കിയിട്ടുള്ളത്. തയ്യാറാക്കിയ ഡി.പി.ആർ കൗൺസിൽ യോഗത്തിൽ ഓൺലൈനായി പ്രദർശിപ്പിച്ചു. തുടർന്ന് കരട് ഡി.പി.ആറിൻ മേൽ ചർച്ച നടത്തി. ഉരുത്തിരിഞ്ഞ് വന്ന നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി വിശദമായ അന്തിമ പ്ലാൻ തയ്യാറാക്കി നിർമാണ പ്രവർത്തികൾക്ക് തുടങ്ങാനാണ് നഗരസഭ ലക്ഷ്യം വയ്ക്കുന്നത്. യോഗത്തിൽ സൈതൂസ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികൾ കൗൺസിലർമാരൊപ്പം പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

അനുദിനം വളരുന്ന പൊന്നാനിയുടെ വികസന സ്വപ്നങ്ങൾക്ക് ചിറകേകാൻ പുതിയ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് മാൾ വരുന്നു. നഗരസഭയുടെ 2022-23 വാർഷിക ബ...    Read More on: http://360malayalam.com/single-post.php?nid=7217
അനുദിനം വളരുന്ന പൊന്നാനിയുടെ വികസന സ്വപ്നങ്ങൾക്ക് ചിറകേകാൻ പുതിയ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് മാൾ വരുന്നു. നഗരസഭയുടെ 2022-23 വാർഷിക ബ...    Read More on: http://360malayalam.com/single-post.php?nid=7217
പൊന്നാനിയിൽ പുതിയ ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് മാൾ; ഡി.പി.ആർ പ്രദർശനവും ചർച്ചയും സംഘടിപ്പിച്ചു അനുദിനം വളരുന്ന പൊന്നാനിയുടെ വികസന സ്വപ്നങ്ങൾക്ക് ചിറകേകാൻ പുതിയ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് മാൾ വരുന്നു. നഗരസഭയുടെ 2022-23 വാർഷിക ബജറ്റിൽ പ്രഖ്യാപിച്ച പുതിയ ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് മാളിന്റെ കരട് ഡീറ്റയിൽഡ് പ്രോജക്ട് റിപോർട്ടിന്റെ പ്രദർശനവും പരിശോധയും നടത്തി. പൊന്നാനി നഗരസഭ പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതി എന്നരീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ബസ് സ്റ്റാന്റ്, ആധുനിക ഷോപ്പിംഗ് മാൾ, മത്സ്യ - മാംസ മാർക്കറ്റുകൾ, കൺവെൻഷൻ സെന്റർ, മൾട്ടി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്