വായനാ വാരാചരണം സംഘടിപ്പിച്ചു

വായനാ വാരാചരണത്തിന്റെ ഭാഗമായി പാലപ്പെട്ടി ഗവ. ഫിഷറീസ് യു.പി. സ്‌കൂളിലെ വിദ്യാർഥികൾ പാലപ്പെട്ടി ടാഗോർ ഗ്രന്ഥാലയം സന്ദർശിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പി.എ. മുഹമ്മദാലി വിദ്യാർഥികൾക്ക് പുസ്‌തകങ്ങൾ പരിചയപ്പെടുത്തി. സ്‌കൂൾ പ്രഥമാധ്യാപിക ശോഭനാദേവൻ, പി.ടി.എ. പ്രസിഡൻറ് പി.കെ. അബ്‌ദുല്ല, അംഗം ബാദുഷ, സുജോ അപ്പുക്കുട്ടൻ, ദിവ്യ താണിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. മാറഞ്ചേരി പരിച്ചകം എ.എം.എൽ.പി. സ്‌കൂളിൽ വായനാപക്ഷാചരണവും വിദ്യാരംഗം കലാസാഹിതിയും റിട്ട. പ്രഥമാധ്യാപിക കെ.ഇ. ഷീല ഉദ്ഘാടനം ചെയ്‌തു. കെ. സബീന അധ്യക്ഷത വഹിച്ചു.  പ്രഥമാധ്യാപകൻ വി.കെ. ശ്രീകാന്ത്, മാജിസ എം. അലി, കെ.കെ. ഷെരീഫ, പി.ആർ. നിമ്മി എന്നിവർ പ്രസംഗിച്ചു. അമ്മ ലൈബ്രറിയുടെ ഉദ്‌ഘാടനവും നടന്നു. പുതുപൊന്നാനി ചിന്ത ലൈബ്രറിയുടെ നേതൃത്വത്തിൽ പുതുപൊന്നാനി ജി.എഫ്.എൽ.പി. സ്‌കൂളിലെ വിദ്യാർഥികൾക്കായി പി.എൻ. പണിക്കർ അനുസ്‌മരണവും വായനാമത്സരവും നടത്തി. ഇ.എ. ശ്രീരാജ് ഉദ്‌ഘാടനം ചെയ്‌തു. പി.എസ്. കരീം അധ്യക്ഷത വഹിച്ചു. പി. അബൂബക്കർ, സി. മുഹമ്മദ്, പി.കെ. ഫാത്തിമ, സുധ എന്നിവർ പ്രസംഗിച്ചു. പൊന്നാനി ഉറൂബ് ലൈബ്രറിയുടെ നേതൃത്വത്തിൽ വായനാവാരത്തിന് തുടക്കമായി. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്‌ഘാടനം ചെയ്‌തു. ബാബു താണിക്കോട്ട് അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞിമുഹമ്മദ്, പി.പി. കമാൽ, ഇബ്രാഹിം പൊന്നാനി, ഹബീബ് സർഗം തുടങ്ങിയവർ പ്രസംഗിച്ചു. പൊന്നാനി എം.ഐ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ വായനാവാരം പൊന്നാനി നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ടി. മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്‌തു.പ്രഥമാധ്യാപകൻ ഷംസു അധ്യക്ഷത വഹിച്ചു.



#360malayalam #360malayalamlive #latestnews

വായനാ വാരാചരണത്തിന്റെ ഭാഗമായി പാലപ്പെട്ടി ഗവ. ഫിഷറീസ് യു.പി. സ്‌കൂളിലെ വിദ്യാർഥികൾ പാലപ്പെട്ടി ടാഗോർ ഗ്രന്ഥാലയം സന്ദർശിച്ചു. ഗ്ര...    Read More on: http://360malayalam.com/single-post.php?nid=7193
വായനാ വാരാചരണത്തിന്റെ ഭാഗമായി പാലപ്പെട്ടി ഗവ. ഫിഷറീസ് യു.പി. സ്‌കൂളിലെ വിദ്യാർഥികൾ പാലപ്പെട്ടി ടാഗോർ ഗ്രന്ഥാലയം സന്ദർശിച്ചു. ഗ്ര...    Read More on: http://360malayalam.com/single-post.php?nid=7193
വായനാ വാരാചരണം സംഘടിപ്പിച്ചു വായനാ വാരാചരണത്തിന്റെ ഭാഗമായി പാലപ്പെട്ടി ഗവ. ഫിഷറീസ് യു.പി. സ്‌കൂളിലെ വിദ്യാർഥികൾ പാലപ്പെട്ടി ടാഗോർ ഗ്രന്ഥാലയം സന്ദർശിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പി.എ. മുഹമ്മദാലി വിദ്യാർഥികൾക്ക് പുസ്‌തകങ്ങൾ പരിചയപ്പെടുത്തി. സ്‌കൂൾ പ്രഥമാധ്യാപിക ശോഭനാദേവൻ, പി.ടി.എ. പ്രസിഡൻറ് പി.കെ. അബ്‌ദുല്ല, അംഗം ബാദുഷ, സുജോ അപ്പുക്കുട്ടൻ, ദിവ്യ താണിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. മാറഞ്ചേരി പരിച്ചകം എ.എം.എൽ.പി. സ്‌കൂളിൽ വായനാപക്ഷാചരണവും വിദ്യാരംഗം കലാസാഹിതിയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്