വാതിൽപ്പടി സേവന പദ്ധതി; സന്നദ്ധ പ്രവർത്തകർക്കായുള്ള പരിശീലനം സംഘടിപ്പിച്ചു

പൊന്നാനി നഗരസഭയിൽ സേവനാവകാശങ്ങൾ അർഹരുടെ വീടുകളിലെത്തുന്ന വാതിൽപ്പടി സേവനം പദ്ധതിയുടെ വളണ്ടിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു. പ്രായാധിക്യം, ഗുരുതര രോഗങ്ങൾ, അതിദാരിദ്രം തുടങ്ങിയ വിവിധ കാരണങ്ങളാൽ അവശത അനുഭവിക്കുന്നവർക്കും അറിവില്ലായ്മയാലും മറ്റു പ്രശ്നങ്ങളാലും അടിസ്ഥാന സർക്കാർ സേവനങ്ങൾ യഥാക്രമം ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന ജനവിഭാഗങ്ങൾക്കും വീട്ടുപടിക്കൽ സർക്കാർ സേവനങ്ങളും ജീവൻ രക്ഷാ മരുന്നുകളും എത്തിക്കുവാൻ ലക്ഷ്യമിടുന്നതാണ് വാതിൽപ്പടി സേവന പദ്ധതി. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പൊന്നാനി നഗരസഭയിലെ 51 വാർഡുകളിൽ നിന്നായി 102  സന്നദ്ധത പ്രവർത്തകരെയാണ് വാതിൽപ്പടി സേവന പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തിട്ടുള്ളത്.  നഗരസഭയിലെ 51 വാർഡുകളിലേയും ജനപ്രതിനിധികൾ, ആശാ പ്രവർത്തകർ, വാർഡുകളിലെ സന്നദ്ധ പ്രവർത്തകർ, അക്ഷയ പ്രതിനിധികൾ തുടങ്ങിയവർക്കായാണ് പരിശീലനം നൽകിയത്.


തൃക്കാവ് മാസ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച പരിശീലന പരിപാടി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീനാസുദേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. ആബിദ, രജീഷ് ഊപ്പാല, നഗരസഭാ സെക്രട്ടറി അരുൺ കെ.എസ്, വി.ടി. പ്രിയ തുടങ്ങിയവർ സംസാരിച്ചു. കില പരിശീലകരായ വാസുദേവൻ മാസ്റ്റർ, കെ.പി രാജൻ തുടങ്ങിയവർ നാല് സെഷനുകളിലായി ക്ലാസെടുത്തു.

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭയിൽ സേവനാവകാശങ്ങൾ അർഹരുടെ വീടുകളിലെത്തുന്ന വാതിൽപ്പടി സേവനം പദ്ധതിയുടെ വളണ്ടിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച...    Read More on: http://360malayalam.com/single-post.php?nid=7189
പൊന്നാനി നഗരസഭയിൽ സേവനാവകാശങ്ങൾ അർഹരുടെ വീടുകളിലെത്തുന്ന വാതിൽപ്പടി സേവനം പദ്ധതിയുടെ വളണ്ടിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച...    Read More on: http://360malayalam.com/single-post.php?nid=7189
വാതിൽപ്പടി സേവന പദ്ധതി; സന്നദ്ധ പ്രവർത്തകർക്കായുള്ള പരിശീലനം സംഘടിപ്പിച്ചു പൊന്നാനി നഗരസഭയിൽ സേവനാവകാശങ്ങൾ അർഹരുടെ വീടുകളിലെത്തുന്ന വാതിൽപ്പടി സേവനം പദ്ധതിയുടെ വളണ്ടിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു. പ്രായാധിക്യം, ഗുരുതര രോഗങ്ങൾ, അതിദാരിദ്രം തുടങ്ങിയ വിവിധ കാരണങ്ങളാൽ അവശത അനുഭവിക്കുന്നവർക്കും അറിവില്ലായ്മയാലും മറ്റു പ്രശ്നങ്ങളാലും അടിസ്ഥാന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്