തൃശൂർ പെരുമ്പിലാവിൽ പോലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഒരാൾക്ക് വെട്ടേറ്റു

പെരുമ്പിലാവ് പാതാക്കരയിൽ പോലീസുദ്യോഗസ്ഥനെ വെട്ടിക്കൊല്ലാൻ ശ്രമം. കുന്നംകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെയാണ് വടിവാളുമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം നടന്നത്. കഞ്ചാവ് മാഫിയ സംഘമാണ് അക്രമത്തിനു പിന്നിൽ. പാതാകരയിൽ കഞ്ചാവ് മാഫിയാ സംഘങ്ങളായ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം നടക്കുന്നെന്ന വിവരത്തെ തുടർന്നാണ് പോലിസ് സംഘം അവിടെയെത്തിയത്.

പോലീസിനെ കണ്ട ഇവർ പോലീസിന് നേരെ വടിവാളുമായി ആക്രമിക്കാൻ അമ്പതു മീറ്ററോളം ഓടിയെത്തുകയായിരുന്നു. ഇതിനിടെ പോലീസുകാരന്റെ വാഹനവുമായി അക്രമി സംഘം കടന്നു കളഞ്ഞു. ഈ സംഘം കൊരട്ടിക്കരയിൽ വെച്ച് കടവല്ലൂർ പുറവത്തൂർ വീട്ടിൽ ഷൈജ(50)നെ വെട്ടിപരിക്കേൽപ്പിച്ചു.

കുന്നംകുളം എസ്എച്ച്ഒ വിസി. സൂരജ്, എസ്ഐ സൂരജ് എന്നിവരടക്കമുള്ള പോലിസ് സംഘം പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

പെരുമ്പിലാവ് പാതാക്കരയിൽ പോലീസുദ്യോഗസ്ഥനെ വെട്ടിക്കൊല്ലാൻ ശ്രമം. കുന്നംകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെയാണ് വടിവാളുമായി വ...    Read More on: http://360malayalam.com/single-post.php?nid=7178
പെരുമ്പിലാവ് പാതാക്കരയിൽ പോലീസുദ്യോഗസ്ഥനെ വെട്ടിക്കൊല്ലാൻ ശ്രമം. കുന്നംകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെയാണ് വടിവാളുമായി വ...    Read More on: http://360malayalam.com/single-post.php?nid=7178
തൃശൂർ പെരുമ്പിലാവിൽ പോലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഒരാൾക്ക് വെട്ടേറ്റു പെരുമ്പിലാവ് പാതാക്കരയിൽ പോലീസുദ്യോഗസ്ഥനെ വെട്ടിക്കൊല്ലാൻ ശ്രമം. കുന്നംകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെയാണ് വടിവാളുമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം നടന്നത്. കഞ്ചാവ് മാഫിയ സംഘമാണ് അക്രമത്തിനു പിന്നിൽ. പാതാകരയിൽ കഞ്ചാവ് മാഫിയാ സംഘങ്ങളായ ഇരുവിഭാഗങ്ങൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്