അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ പിടിച്ച് കെട്ടി പൊന്നാനി നഗരസഭ

അപകടം വരുത്തുന്ന തരത്തിൽ പൊതുയിടങ്ങളിൽ അലഞ്ഞ് നടക്കുന്ന കന്നുകാലികളെ പൊന്നാനി  നഗരസഭ പിടിച്ചുകെട്ടി. വ്യാഴാഴ്ച പുലർച്ചെയാണ് നഗരസഭയുടെ ഹെൽത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ കന്നുകാലികളെ പിടിച്ച് കെട്ടിയത്.  ആനപ്പടി, കോടതിപ്പടി, മുക്കാടി തുടങ്ങിയിടങ്ങളിൽ നിന്ന് ഏഴ് പശുക്കളേയും ഒരു കിടാവിനേയും  പിടികൂടി.  കന്നുകാലികളെ ഉറൂബ് നഗറിലെ മൃഗാശുപത്രിയിൽ പ്രത്യേകം തയ്യാറാക്കിയ തൊഴുത്തിലേക്ക് മാറ്റി. ഉടമസ്ഥർ തെളിവു സഹിതം ബന്ധപ്പെട്ടാൽ ഫൈൻ ചുമത്തി നിയമപരമായ താക്കീത് നൽകി വിട്ട് നൽകും. അല്ലാത്ത പക്ഷം ലേല നടപടികൾ നഗരസഭ സ്വീകരിക്കും.


സ്ക്വാഡിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പവിത്രൻ, ആരോഗ്യ വിഭാഗം ജീവനക്കാരായ ശശി, മുഹമ്മദ് ഹനീഫ, തുളസിദാസ് തുടങ്ങിയവർ നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews

അപകടം വരുത്തുന്ന തരത്തിൽ പൊതുയിടങ്ങളിൽ അലഞ്ഞ് നടക്കുന്ന കന്നുകാലികളെ പൊന്നാനി നഗരസഭ പിടിച്ചുകെട്ടി. വ്യാഴാഴ്ച പുലർച്ചെയാണ് നഗ...    Read More on: http://360malayalam.com/single-post.php?nid=7158
അപകടം വരുത്തുന്ന തരത്തിൽ പൊതുയിടങ്ങളിൽ അലഞ്ഞ് നടക്കുന്ന കന്നുകാലികളെ പൊന്നാനി നഗരസഭ പിടിച്ചുകെട്ടി. വ്യാഴാഴ്ച പുലർച്ചെയാണ് നഗ...    Read More on: http://360malayalam.com/single-post.php?nid=7158
അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ പിടിച്ച് കെട്ടി പൊന്നാനി നഗരസഭ അപകടം വരുത്തുന്ന തരത്തിൽ പൊതുയിടങ്ങളിൽ അലഞ്ഞ് നടക്കുന്ന കന്നുകാലികളെ പൊന്നാനി നഗരസഭ പിടിച്ചുകെട്ടി. വ്യാഴാഴ്ച പുലർച്ചെയാണ് നഗരസഭയുടെ ഹെൽത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ കന്നുകാലികളെ പിടിച്ച് കെട്ടിയത്. ആനപ്പടി, കോടതിപ്പടി, മുക്കാടി തുടങ്ങിയിടങ്ങളിൽ നിന്ന് ഏഴ് പശുക്കളേയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്