ഹോം വർക്ക് ചെയ്തില്ല; കൈകളും കാലുകളും പിറകിലേക്ക് പിടിച്ച് കയറുകൊണ്ട് കെട്ടിയിട്ട നിലയിൽ അഞ്ചുവയസുകാരിയെ പൊരിവെയിലിൽ ടെറസിൽ ഉപേക്ഷിച്ച് അമ്മയുടെ ശിക്ഷ

രണ്ടു കൈകളും കാലുകളും പിറകിലേക്ക് പിടിച്ച് കയറുകൊണ്ട് കെട്ടിയിട്ട നിലയിൽ അഞ്ചുവയസുകാരിയെ പൊരിവെയിലിൽ ടെറസിൽ ഉപേക്ഷിച്ച് അമ്മയുടെ ശിക്ഷ. സ്കൂളിൽ നിന്ന് നൽകിയ ഹോം വർക്കുകൾ പൂർത്തിയാക്കാത്തതിനാണ് അമ്മ മകളെ ക്രൂരമായി ശിക്ഷിച്ചത്.

ഡൽഹിയിലെ ഖജൗരി ഖാസ് മേഖലയിലാണ് സംഭവം. ഏഴുമിനുട്ട് മാ​ത്രമേ ശിക്ഷിച്ചിട്ടു​ള്ളുവെന്നാണ് മാതാവ് പൊലീസിനോട് പറഞ്ഞത്.

കൈയും കാലും പിറകിലേക്ക് കൂട്ടി കെട്ടിയിട്ട് ടെറസിൽ കിടക്കുന്ന നിലയിലായിരുന്നു കുട്ടി. കൈകാലുകളിൽ നിന്ന് കെട്ടഴിക്കാൻ ശ്രമിക്കുന്നതും വെയിലിന്റെ ചൂട് മൂലം ദേഹം പൊള്ളി അവൾ കരയുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സമീപ വീട്ടിലെ സ്ത്രീയാണ് വിഡിയോ പകർത്തിയത്. അതിൽ ഉച്ചക്ക് രണ്ടുമണിയോടെയാണ് കുട്ടിയെ വെയിലത്തിട്ടതെന്ന് പറയുന്നുണ്ട്.

സംഭവത്തിൽ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് ട്വീറ്റ് ചെയ്തു. ഈ മനുഷ്യത്വ രഹിത നടപടി ചെയ്തവർക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ നൽകണമെന്നാണ് സമൂഹ മാധ്യമങ്ങളിൽ ആവശ്യം ഉയരുന്നത്. 

#360malayalam #360malayalamlive #latestnews

രണ്ടു കൈകളും കാലുകളും പിറകിലേക്ക് പിടിച്ച് കയറുകൊണ്ട് കെട്ടിയിട്ട നിലയിൽ അഞ്ചുവയസുകാരിയെ പൊരിവെയിലിൽ ടെറസിൽ ഉപേക്ഷിച്ച് അമ്മ...    Read More on: http://360malayalam.com/single-post.php?nid=7135
രണ്ടു കൈകളും കാലുകളും പിറകിലേക്ക് പിടിച്ച് കയറുകൊണ്ട് കെട്ടിയിട്ട നിലയിൽ അഞ്ചുവയസുകാരിയെ പൊരിവെയിലിൽ ടെറസിൽ ഉപേക്ഷിച്ച് അമ്മ...    Read More on: http://360malayalam.com/single-post.php?nid=7135
ഹോം വർക്ക് ചെയ്തില്ല; കൈകളും കാലുകളും പിറകിലേക്ക് പിടിച്ച് കയറുകൊണ്ട് കെട്ടിയിട്ട നിലയിൽ അഞ്ചുവയസുകാരിയെ പൊരിവെയിലിൽ ടെറസിൽ ഉപേക്ഷിച്ച് അമ്മയുടെ ശിക്ഷ രണ്ടു കൈകളും കാലുകളും പിറകിലേക്ക് പിടിച്ച് കയറുകൊണ്ട് കെട്ടിയിട്ട നിലയിൽ അഞ്ചുവയസുകാരിയെ പൊരിവെയിലിൽ ടെറസിൽ ഉപേക്ഷിച്ച് അമ്മയുടെ ശിക്ഷ. സ്കൂളിൽ നിന്ന് നൽകിയ ഹോം വർക്കുകൾ പൂർത്തിയാക്കാത്തതിനാണ് അമ്മ മകളെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്