മാറഞ്ചേരി - സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു

മാറഞ്ചേരി ഗ്രാമ പഞ്ചായത്തും പൊന്നാനി താലൂക്ക്  വ്യവസായ ഓഫീസും സംയുക്തമായി ഗ്രാമപഞ്ചായത്ത്  ഹാളിൽ സംഘടിപ്പിച്ച "എൻ്റെ സംരംഭം നാടിൻ്റെ അഭിമാനം "  സംരംഭകത്വ ശില്പശാല ഗ്രാമ പഞ്ചായത്ത്   പ്രസിഡൻ്റ് സമീറ എളയേടത്ത്   ഉദ്ഘാടനം ചെയ്തു , വൈസ് പ്രസിഡൻ്റ്  അബ്ദുൽ അസീസ് പുറങ്ങിപാട്ട് അധ്യക്ഷനായി .

പൊന്നാനി  താലൂക്ക്  വ്യവസായ  ഓഫീസർ ലോറൻസ്  മാത്യു  , മുഖ്യ പ്രഭാഷണം  നടത്തി . സംരംഭത്തിൻ്റെ  പ്രസക്തിയെ സംബന്ധിച്ചും ,  സംരംഭങ്ങൾക്കാവശ്യമായ സർക്കാറിൻ്റെ  സബ്സിഡികൾ ,  വ്യത്യസ്തങ്ങളായ സ്കീമുകൾ , ലൈസൻസ്  എന്നിവയെ കുറിച്ച്  വിശദീകരിച്ചു. നൂറിൽപ്പരം  വ്യക്തികൾ പങ്കെടുത്ത, ശില്പശാലയിൽ പുതിയ സംരംഭങ്ങളെ സംബന്ധിച്ച  ആശയങ്ങൾ  പ്രാധാന്യങ്ങൾ,നിലവിലുളള  നിയമങ്ങളെ കുറിച്ചുള്ള  സംശയങ്ങൾ , എന്നിവയെ കുറിച്ച്   ചർച്ച ചെയ്തു . മെമ്പർമാരായ ടി മാധവൻ ,നിഷാദ്, ബീന ടീച്ചർ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ എ.പി ജുവൈരിയ തുടങ്ങിയവർ സംസാരിച്ചു. വികസന സ്റ്റാൻറിങ്ങ് കമിറ്റി ചെയർപേഴ്സൺ ലീന മുഹന്മദാലി സ്വാഗതവും പഞ്ചായത്ത് വ്യവസായ കോർഡിനേറ്റർ റംസാൻ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗ്രാമ പഞ്ചായത്തും പൊന്നാനി താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച "എൻ്റെ സംരംഭം നാട...    Read More on: http://360malayalam.com/single-post.php?nid=7129
മാറഞ്ചേരി ഗ്രാമ പഞ്ചായത്തും പൊന്നാനി താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച "എൻ്റെ സംരംഭം നാട...    Read More on: http://360malayalam.com/single-post.php?nid=7129
മാറഞ്ചേരി - സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു മാറഞ്ചേരി ഗ്രാമ പഞ്ചായത്തും പൊന്നാനി താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച "എൻ്റെ സംരംഭം നാടിൻ്റെ അഭിമാനം " സംരംഭകത്വ ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സമീറ എളയേടത്ത് ഉദ്ഘാടനം ചെയ്തു , വൈസ് പ്രസിഡൻ്റ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്